കോഴിക്കോട് അഞ്ചാംപനി: വളയം പഞ്ചായത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ആറായി; വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം

കോഴിക്കോട് അഞ്ചാംപനി വ്യാപിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം ചേരും. ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് യോഗം.
അതേസമയം വളയം പഞ്ചായത്തിലെ 13ആം വാർഡ് മണിയാലയിൽ ഇന്നലെ നാല് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നു വളയം പഞ്ചായത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ആറായി. മേഖലയിൽ ഏഴ് പഞ്ചായത്തുകളിലായി 65 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha






















