Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിളിക്കാത്തതിലുള്ള കലി... ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശക്തമായ മറുപടി ഉദ്ഘാടന വേദിയില്‍ തന്നെ; ജി സുധാകരനും കെ സി വേണുഗോപാലിനും മറുപടി; ഇന്ന് പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അന്ന് എതിര്‍ത്തവര്‍

22 JANUARY 2023 08:17 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയ സിപിഎം നേതാവ് ജി സുധാകരന് തക്ക മറുപടിയുമായി സ്ഥലം എംഎല്‍എ എച്ച് സലാം. ഇതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തി പ്രാപിച്ചു.

ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരിഭവമുന്നയിച്ച മുന്‍ എംപി കെ സി വേണുഗോപാലിനും മുന്‍ എംഎല്‍എ ജി സുധാകരനും എച്ച് സലാം എംഎല്‍എ ഉദ്ഘാടന വേളയില്‍ മറുപടി നല്‍കി. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നേരിട്ടും ഫേസ് ബുക്കിലൂടെയും വിവാദങ്ങള്‍ ഉണ്ടാക്കിയത് ബോധപൂര്‍വമായ നടപടിയാണെന്ന് എച്ച് സലാം എംഎല്‍എ തുറന്നടിച്ചു. ആലപ്പുഴയില്‍ നിന്ന് വണ്ടാനത്തേക്ക് മെഡിക്കല്‍ കോളേജ് മാറ്റിയപ്പോള്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. ഇന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ അന്നതിനെ എതിര്‍ത്തവരാണ്.


ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദവും വാര്‍ത്തകളുമുണ്ടാകുന്നത് സ്വാഭാവികമായല്ലെന്നും മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. സിപിഎം എംഎല്‍എയായിരുന്ന ജി സുധാകരനും കോണ്‍ഗ്രസ് എംപിയായിരുന്ന കെസി വേണുഗോപാലും തങ്ങളാലാവുന്നത് ആശുപത്രിക്ക് വേണ്ടി ചെയ്തിട്ടുണ്ട്. അത് അന്നത്തെ ജനപ്രതിനിധിയെന്ന നിലയിലെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഓരോ കാലത്തും ചുമതലപ്പെട്ടവര്‍ അവരില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിക്കുക എന്നതാണ് പ്രധാനം. അതിനാണ് ജനം വോട്ട് ചെയ്ത് ജനപ്രതിനിധികളാക്കിയത്.

2016 ല്‍ ജെപി നദ്ദ നിര്‍മാണ ഉദ്ഘാടനം നടത്തിയപ്പാള്‍ മുന്‍ എംഎല്‍എമാരെയോ മുന്‍ എംപിമാരെ വിളിച്ചിരുന്നില്ലെന്നും വിവാദങ്ങളുണ്ടാക്കിയത് മോശമായിപ്പോയെന്നു അദ്ദേഹം തുറന്നടിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടം ഉല്‍ഘാടനം ചെയ്യാനിരിക്കേയാണ് രാഷ്ട്രീയ വിവാദങ്ങള്‍ തലപൊക്കിയത്. കെ സി വേണുഗോപാല്‍ എംപിയേയും മുന്‍ മന്ത്രി ജി സുധാകരനെയും തഴഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിനിധികളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു.



തന്നെ ക്ഷണിക്കാത്തതിനെതിരെ പരസ്യമായി പ്രതികരിച്ച് ജി സുധാകരന്‍ ഇന്നലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നില്‍ നിന്നയാളാണ് താനെന്നായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ ഓര്‍ക്കാതിരുന്നതില്‍ പരിഭവമില്ല. വഴിയരികിലെ ഫ്‌ലക്‌സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്‌ലക്‌സുകളാണ് പ്രധാനം. ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു.

ഉദ്ഘാടനത്തില്‍ നിന്ന് കെ സി വേണുഗോപാല്‍ എംപിയെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ നടത്തിപ്പിന് വേണ്ട എല്ലാ ഇടപെടലും ഏകോപനവും നടത്തിയത് കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്താണെന്നും പദ്ധതി പൂര്‍ത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കാത്തത് ഇടുങ്ങിയ ചിന്താഗതി കൊണ്ടാണെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിമര്‍ശനം.

അതേ സമയം വിവാദത്തോടെ ആലപ്പുഴ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് വലിയ പബ്ലിസിറ്റിയായി. എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചര്‍ച്ചയില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. ആരോഗ്യകരമായ ചര്‍ച്ചയായിരുന്നു നടന്നത്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends