Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇത്രയും പ്രതീക്ഷിച്ചില്ല... മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച്കമ്മിറ്റി രൂപീകരിക്കാനൊരുങ്ങിയ സര്‍ക്കാരിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഗവര്‍ണര്‍; മലയാളം, എം. ജി, കുസാറ്റ് സര്‍വ്വകലാശാലകളില്‍ സ്വന്തം സെര്‍ച്ച് കമ്മിറ്റി; വീണ്ടും മറ്റൊരു നിയമ യുദ്ധത്തിലേക്ക്

22 JANUARY 2023 08:26 AM IST
മലയാളി വാര്‍ത്ത

നാളെ നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രസംഗം നടക്കാനിരിക്കെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത. താന്‍ ഒപ്പുവയ്ക്കാത്ത ബില്‍ പ്രകാരം മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച്കമ്മിറ്റി രൂപീകരിക്കാനൊരുങ്ങിയ സര്‍ക്കാരിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മലയാളം സര്‍വ്വകലാശാലയില്‍ വി.സിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ കത്ത് തള്ളിയ ഗവര്‍ണര്‍ അവിടെയും കുസാറ്റ്, എം.ജി വാഴ്‌സിറ്റികളിലേക്കും സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നു. മൂന്ന് കമ്മിറ്റികളിലേക്കും യു.ജി.സി പ്രതിനിധിയെ അടിയന്തരമായി അനുവദിപ്പിച്ചു. ചാന്‍സലറുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന സെര്‍ച്ച് കമ്മിറ്റികളില്‍ സെനറ്റിന്റെ പ്രതിനിധിയെ പിന്നീട് ഉള്‍പ്പെടുത്തും.

കര്‍ണാടക കേന്ദ്ര സര്‍വകലാശാല വി.സി പ്രൊഫ. ബട്ടുസത്യനാരായണ (മലയാളം), മിസോറാം യൂണി. മുന്‍ വി. സി പ്രൊഫ. കെ.ആര്‍.എസ്.സാംബശിവ റാവു (എം.ജി), ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണി. വി.സി പ്രൊഫ.ഇ.സുരേഷ് കുമാര്‍ ( കുസാറ്റ് ) എന്നിവരാണ് യു.ജി.സി പ്രതിനിധികള്‍. നിയമനാധികാരിയായ ചാന്‍സലര്‍ക്കാണ് സെര്‍ച്ച്കമ്മിറ്റി രൂപീകരിക്കാന്‍ അധികാരമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, കലാശാലകളിലെ അദ്ധ്യാപകനിയമനത്തിന് സിന്‍ഡിക്കേറ്റിന്റെ അനുമതിയോടെ വൈസ് ചാന്‍സലറാണ് സെര്‍ച്ച്കമ്മിറ്റി രൂപീകരിക്കുന്നത്. വി.സി നിയമനത്തിനുള്ള സെര്‍ച്ച്കമ്മിറ്റിയില്‍ വാഴ്‌സിറ്റിയുമായി ബന്ധമുള്ളവര്‍ പാടില്ലെന്നാണ് നിയമം. മലയാളം വി.സി ഡോ. അനില്‍ വള്ളത്തോള്‍ ഫെബ്രുവരിയിലും കുസാറ്റ് വി.സി കെ.എന്‍. മധുസൂദനന്‍ ഏപ്രിലിലും എം.ജി വി.സി പ്രൊഫ. സാബുതോമസ് മേയിലും കാലാവധി പൂര്‍ത്തിയാക്കും.

ഇത് വീണ്ടും നിയമ യുദ്ധത്തിലേക്ക് പോകും. ഗവര്‍ണറും സര്‍ക്കാരും സ്വന്തം സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിക്കുന്നത് നിയമ പോരാട്ടങ്ങള്‍ക്ക് വഴിവയ്ക്കും. സര്‍വകലാശാല പ്രതിനിധിയില്ലാതെ സെര്‍ച്ച് കമ്മിറ്റി പറ്റില്ലെന്ന് സര്‍ക്കാരും വാഴ്‌സിറ്റി പ്രതിനിധിയെ നല്‍കുന്നില്ലെന്ന് ഗവര്‍ണറും നിലപാടെടുക്കും.

സാങ്കേതിക വാഴ്‌സിറ്റി വി.സി നിയമനക്കേസില്‍, സെര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്‍കാനോ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനോ അവിടത്തെ നിയമപ്രകാരം ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചാന്‍സലറുടെ അധികാരം കവരുന്നതാണ് ഈ ഉത്തരവെന്ന് കാട്ടി ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി ഫെബ്രുവരിയില്‍ പരിഗണിക്കും.

സംസ്ഥാന സര്‍ക്കാരിന് വി.സി നിയമനത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് ബംഗാളിലെ കേസില്‍ സുപ്രീംകോടതി പറഞ്ഞതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.

ഗവര്‍ണര്‍ ഒപ്പിടാത്ത ബില്‍പ്രകാരമല്ല, 2018ലെ യു.ജി.സി റഗുലേഷന്‍ പ്രകാരമാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ഇതുപ്രകാരം സെര്‍ച്ച്കമ്മിറ്റിയില്‍ യു.ജി.സി പ്രതിനിധി മാത്രമാണ് നിര്‍ബന്ധം. അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ല. ഇതുപ്രകാരമാണ് അഞ്ചംഗ കമ്മിറ്റി.

രാജ്ഭവന്‍ വാദം ഇങ്ങനെയാണ്. വി.സി നിയമനത്തിനും യോഗ്യതയ്ക്കും 2018ലെ യു.ജി.സി ചട്ടങ്ങളാണ് ബാധകം. അതത് സര്‍വകലാശാല നിയമപ്രകാരമാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന സെലക്ഷന്‍കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നയാളെ നിയമിക്കാനാവില്ല.

അതേസമയം നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. കടുത്ത കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഇല്ലാതെ സൗമ്യഭാഷയില്‍ തയാറാക്കിയ പ്രസംഗം വെള്ളിയാഴ്ചയാണ് ഗവര്‍ണറുടെ പരിഗണനയ്ക്ക് രാജ്ഭവനില്‍ എത്തിച്ചത്. ഇത് വിശദമായി പരിശോധിച്ച് ഇന്നലെ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends