Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും... ഒരുവശത്ത് ദൗത്യസംഘം ഇതാ പിടി സെവനെ പിടിച്ചെന്ന് പറയുമ്പോള്‍ മറുവശത്തുകൂടി കുതിച്ചുകളഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കി പിടി സെവന്‍; ഉള്‍ക്കാട്ടില്‍ കൊമ്പനെ കണ്ടെത്തി, പാലക്കാട് ധോണിയില്‍ ഒറ്റയാന്‍ പി.ടി. സെവനെ പിടികൂടി; മയക്കുവെടിവച്ചു

22 JANUARY 2023 08:46 AM IST
മലയാളി വാര്‍ത്ത

ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒറ്റയാന്‍ പി.ടി.ഏഴാമനെ പിടികൂടി, മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാന്‍ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പി.ടി.ഏഴാമനെ ധോണിയിലെ കൂട്ടിലെത്തിക്കും.

ചെങ്കുത്തായ മലയിടുക്കില്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു. മയക്കുവെടി കൊണ്ടാലും അരമണിക്കൂറിനുള്ളിലാകും പൂര്‍ണമായും മയക്കം ബാധിക്കുക.



ഒരാനയെ പിടികൂടാന്‍ ഇതുപോലൊരു പണി വേണ്ടിവന്നിട്ടില്ല. പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവനെ കണ്ടെത്താനുള്ള ദൗത്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നാലുവര്‍ഷമായി പിന്തുടരുകയാണ്. ഇന്നും പിടി സെവനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ തുടങ്ങിയത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ കാട്ടിലേക്ക് കയറി. ആന ഉള്‍ക്കാട്ടില്‍ തന്നെയെന്നാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. അവസാനം ഫലം കണ്ടു. ഇന്നലെയും ആനയെ പിടികൂടാനായുള്ള ശ്രമം നടത്തിയെങ്കിലും ഉള്‍ക്കാട്ടിലേക്ക് കയറിയതോടെ മയക്കുവെടി വയ്ക്കാന്‍ സാധിച്ചില്ല. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ശ്രമം നടത്തിയിരുന്നു.

വന്‍ സന്നാഹം ഒരുക്കിയിട്ടും ധോണിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തുന്ന പിടി സെവന്‍ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസം പിടികൂടാനായിരുന്നില്ല. ഉള്‍ക്കാട്ടിലേക്ക് മാറിയ ആനയെ പിടികൂടാന്‍ ഇന്ന് നേരത്തേ ദൗത്യ സംഘം പുറപ്പെട്ടു. ആന ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളത്. ഇന്നലെ സര്‍വ സന്നാഹങ്ങളുമായി പുറപ്പെട്ടെങ്കിലും കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കാനുള്ള ശ്രമം ദൗത്യസംഘം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു.



72 അംഗ വനപാലകരാണ് പി ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും ഒപ്പമുണ്ട്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാല്‍ മയക്കുവെടിയുതിര്‍ത്ത് പിടികൂടാനായിരുന്നു ശ്രമം. ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ റാമ്പിലൂടെ കൊണ്ടുവന്ന് ലോറിയിലേക്ക് കയറ്റും.

എന്നാല്‍ ഉള്‍ക്കാട്ടില്‍ നിന്നും ലോറിയില്‍ കയറ്റാന്‍ ബുദ്ധിമുട്ടേറെയാണ്. ചെങ്കുത്തായ മലഞ്ചെരിവിലൂടെയാണ് ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയത്.


2022 നവംബര്‍ മുതല്‍ ഇടവേളകളില്ലാതെ ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ വിലസുകയാണ് പി ടി സെവന്‍. മിക്കപ്പോഴും തനിച്ചാണ് കൊമ്പന്റെ വരവ്. കഴിഞ്ഞ മൂന്ന് ദിവസമായി ഒറ്റയ്ക്കാണ്. ഇത് ദൗത്യസംഘത്തിന് ആശ്വാസമാണ്. ഇന്ന് ദൗത്യം നേരത്തെ ആരംഭിച്ച് ചൂട് തുടങ്ങും മുമ്പ് ആനയെ പിടികൂടാനാണ് ലക്ഷ്യമിടുന്നത്. നാലുവര്‍ഷമായി നാടിനെ നട്ടം തിരിച്ച കാട്ടുകൊമ്പന്‍ അവസാനം കൂട്ടിലായി.

വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദ്രുതപ്രതികരണസംഘമാണ് (ആര്‍.ആര്‍.ടി.) 'പി.ടി. 7'-നെ മയക്കുവെടിവെച്ചു പിടികൂടാന്‍ ചുക്കാന്‍ പിടിക്കുന്നത്.


മയക്കുവെടിയേല്‍ക്കുന്ന ആന അരമണിക്കൂറെങ്കിലും ഓടുമെന്ന സൂചനയാണ് ഡോ. അരുണ്‍ സക്കറിയ നല്‍കുന്നത്. ഇത് കാട്ടിലൂടെയാണെങ്കില്‍ കുങ്കികളുടെ സഹായത്തോടെ പിന്തുടര്‍ന്ന് മയക്കം അനുഭവപ്പെടുന്ന സമയത്ത് വടംകൊണ്ട് ബന്ധിച്ച് വരുതിയിലാക്കി ലോറിയില്‍ കയറ്റി കൂട്ടിലെത്തിക്കാനാവും. ആനയുടെ വലിപ്പവും ശക്തിയും കണക്കാക്കിയാണ് മയക്കുന്നതിനുള്ള മരുന്ന് അടങ്ങിയ സിറിഞ്ച്, തോക്കുപയോഗിച്ച് ആനയുടെ ശരീരത്തിലേക്ക് കടത്തുക. വെടിയേറ്റ ആന ദൗത്യസംഘത്തിനുനേരെ തിരിയാനുള്ള സാധ്യതയുമേറെയാണ്.

ഓടിമടുക്കുന്ന ആന പിന്നീട് മയക്കത്തിലേക്ക് വീഴുമ്പോള്‍ ആവശ്യമെങ്കില്‍ കൂട്ടിലെത്തിക്കുന്നത് വരെയുള്ള സമയം കണക്കാക്കി വീണ്ടും മരുന്ന് കുത്തിവെയ്ക്കും. പിന്നീട് കാലുകളിലും കൈകളിലും വടം കെട്ടി കുങ്കികളുടെയും ആളുകളുടെയും സഹായത്തോടെയാണ് ലോറിയിലേക്കും പിന്നീട് കൂട്ടിലേക്കും ഇറക്കുക. അവസാനം ദൗത്യം വിജയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends