Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഓരോരോ യോഗങ്ങളെ... കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ലഭിച്ച അനൂപ് ഒളിവ് ജീവിതം മതിയാക്കി പുതിയ ബിസിനസിലേക്ക്; ആര്‍ക്കും കാണാന്‍ വരാം; ചുമ്മാതെ സഹായമായി പണം ചോദിക്കാതെ അമ്പതോ നൂറോ കൊടുത്താല്‍ ലക്ഷങ്ങള്‍ കിട്ടുന്ന ഭാഗ്യക്കുറി തിരിച്ചു നല്‍കും; ഭാഗ്യം തേടിയെത്തി ആളുകള്‍

22 JANUARY 2023 10:02 AM IST
മലയാളി വാര്‍ത്ത

ചിലരുടെ സമയം എപ്പോള്‍ തെളിയുമെന്നറിയില്ല. കഴിഞ്ഞ വര്‍ഷത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ജേതാവ് ശ്രീവരാഹം സ്വദേശി അനൂപിന്റെ ജീവിതവും അങ്ങനെയാണ്. കോടികള്‍ കയ്യില്‍ വന്നിട്ടും ഏറെനാള്‍ ആള്‍ക്കാരെ പേടിച്ച് ഒളിവിലായിരുന്നു. ഇപ്പോഴിതാ ജനങ്ങള്‍ക്ക് മുമ്പില്‍ അനൂപെത്തി. കോടി പ്രഭുവാണെങ്കിലും പൈസ പ്രതീക്ഷിക്കരുത്. പൈസ നല്‍കിയാല്‍ ലോട്ടറി നല്‍കും.

അതെ. അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്. മണക്കാട് ജങ്ഷനിലാണ് വെള്ളിയാഴ്ച ഭാഗ്യക്കുറിക്കട തുടങ്ങിയത്. നിലവില്‍ മറ്റ് ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുത്ത് വില്‍ക്കുകയാണ്. ഉടന്‍തന്നെ സ്വന്തമായി ഏജന്‍സിയും തുടങ്ങും.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ലഭിച്ചതോടെ അനൂപ് വാര്‍ത്തകളിലിടംപിടിക്കുകയും ചെയ്തിരുന്നു. ലോട്ടറിയാണ് തന്റെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ചതെന്നും അതുകൊണ്ടാണ് ലോട്ടറിക്കച്ചവടംതന്നെ തുടങ്ങിയതെന്നും അനൂപ് പറയുന്നു. ഭാര്യ മായയുടെയും അനൂപിന്റെയും പേരുകളുടെ ആദ്യക്ഷരം ചേര്‍ത്ത് എം.എ. ലക്കി സെന്റര്‍ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അനൂപ്, സമ്മാനാര്‍ഹനായശേഷം കുറച്ചുനാള്‍ ഓട്ടോ ഓടിച്ചിരുന്നു. സഹോദരനാണ് ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്. പിന്നീട് ലോട്ടറിയെടുത്തപ്പോള്‍ 5000 രൂപവരെ അനൂപിന് സമ്മാനമായി ലഭിച്ചിട്ടുമുണ്ട്.

കട തുടങ്ങിയതറിഞ്ഞ് ഭാഗ്യവാന്റെ കൈയില്‍ നിന്ന് ലോട്ടറിയെടുക്കാനും ആളുകള്‍ വരുന്നുണ്ട്. ലോട്ടറിയടിച്ചതോടെ അനൂപിന്റെ ശ്രീവരാഹത്തെ വീട്ടില്‍ സഹായാന്വേഷികള്‍ നിരന്തരം എത്തിയിരുന്നു. പരിചയക്കാര്‍മുതല്‍ അപരിചിതര്‍വരെ എത്തിയതോടെ ഇവിടെനിന്നും കുറച്ചുനാള്‍ മാറിത്താമസിച്ചു. ഇപ്പോള്‍ മണക്കാടിനടുത്ത് സ്വന്തമായി വീട് വാങ്ങി.

15.70 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. അതില്‍നിന്ന് മൂന്ന് കോടിയോളം നികുതിയിനത്തില്‍ നല്‍കി. അനൂപിന് പണം കൈകാര്യംചെയ്യുന്നതില്‍ പരിശീലനം നല്‍കാമെന്ന് ലോട്ടറിവകുപ്പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ല.

അതേസമയം കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു. എക്‌സ് ഡി 23 64 33 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഇതോടെ, 2022ലെ തിരുവോണം ബമ്പര്‍ വിജയിയുടെ കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന് 25 കോടി ആയിരുന്നു അടിച്ചത്. ലോട്ടറി അടിച്ചതോടെ വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലായി അനൂപ്. പണത്തിന്റെ ആവശ്യം പറഞ്ഞ് നിരവധി പേര്‍ അനൂപിനെ വിളിച്ച് കൊണ്ടിരുന്നു.

മുഴുവന്‍ സമയവും സഹായം തേടി വീട്ടില്‍ ആളുകളുടെ വരവാണ്. ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. പൈസ കൈയില്‍ കിട്ടിയില്ലെന്നു അറിയിച്ചാലും വീട്ടില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ അവര്‍ തയ്യാറാകുന്നില്ല. കേരളത്തിന്റെ അങ്ങോളം എങ്ങോളം ഉള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. ഫോണ്‍ എടുത്താല്‍ അപ്പോള്‍ കരച്ചിലും ദുരിതം പറച്ചിലും ആണ്. രാവിലെ മുതല്‍ വീട്ടിലേക്ക് എത്തുന്നു. എത്രയാളോട് സമാധാനം പറയും. അതുകൊണ്ടുതന്നെ വീട്ടില്‍ നില്‍ക്കാന്‍ പറ്റുന്നില്ല, എന്നായിരുന്നു മാധ്യമങ്ങളോട് അനൂപ് പറഞ്ഞിരുന്നത്. അനൂപിന് പിന്നീട് സ്വന്തം വീട് വിട്ട് മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടിയും വന്നിരുന്നു.

ലോട്ടറി ക്രിസ്മസ് - പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം 16 കോടി രൂപ നേടിയ ആളെ കണ്ടെത്താനായില്ല. ഓണം ബംപര്‍ അടിച്ച തിരുവനന്തപുരം സ്വദേശിയുടെ അനുഭവം ഉണ്ടാകാതിരിക്കാന്‍ രംഗത്തു വരാത്തതാണോ എന്ന സംശയവുമുണ്ട്. ഭാഗ്യവാന്മാര്‍ തങ്ങള്‍ക്ക് സമ്മാനം ലഭിച്ച വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്ന സംഭവങ്ങള്‍ ഏറുകയാണെന്ന് ലോട്ടറി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends