പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രഗല്ഭ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. വി.എസ്. വിനീത്കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കോളിളക്കം സൃഷ്ടിച്ച വര്‍ക്കല സലീം കൊലക്കേസ്, ഹരിഹരവര്‍മ കൊലക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്, കോളിയൂര്‍ കൊലക്കേസ് എന്നിവയില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു വിനീത്കുമാര്‍. റേഡിയോളജി വിദ്യാര്‍ഥി പാറശ്ശാല മുരിയന്‍കര സമുദായപ്പറ്റ് സ്വദേശി ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ വീട്ടില്‍ വിളിച്ചുവരുത്തി കാര്‍പ്പിക് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കൊലപാതകത്തില്‍ പരോക്ഷമായി പങ്കെടുത്തതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്. ഗ്രീഷ്മയും നിര്‍മലകുമാറും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മാതാവിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















