Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

രമ്യയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മണം പിടിച്ചെത്തി മാന്തി നോക്കിയ ‌വളർത്തുനായയെ സജീവൻ കൊന്ന് മറവ് ചെയ്തത് കടപ്പുറത്ത് എന്ന് മൊഴി: മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിച്ചിട്ടും തെളിവ് ലഭിച്ചില്ല:- രമ്യയുടെ ഫോൺ കത്തിച്ച ശേഷം അവശിഷ്ടം ചെമ്മീൻകെട്ടിൽ വലിച്ചെറിഞ്ഞു: പരിശോധനയിൽ ഫോണിന്റേതെന്ന് കരുതുന്ന ഭാഗം കണ്ടെത്തി....

22 JANUARY 2023 11:32 AM IST
മലയാളി വാര്‍ത്ത

ഭാര്യയെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ട സംഭവത്തിൽ പ്രതിയായ സജീവനുമായി വീണ്ടും പോലീസ് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട രമ്യയുടെ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ചെമ്മീൻകെട്ടിലും കൊലപാതകം നടന്ന വീട്ടിലെ വളർത്തുനായയുടെ ജഡത്തിനായി ചാത്തങ്ങാട് ബീച്ചിലും പൊലീസ് പരിശോധിച്ചു. രമ്യയുടെ ഫോൺ കത്തിച്ച ശേഷം അവശിഷ്ടം എടവനക്കാട് ചാത്തങ്ങാട് പടിഞ്ഞാറുള്ള ചെമ്മീൻകെട്ടിൽ വലിച്ചെറിഞ്ഞെന്നാണ് പ്രതി സജീവിന്റെ മൊഴി.

പിന്നീട് ചെമ്മീൻ കെട്ടിൽ നടത്തിയ പരിശോധനയിൽ ഫോണിന്റേതെന്നു കരുതുന്ന ഒരു ഭാഗം കണ്ടെത്തി. കൊലപാതകം നടന്ന വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകെലയാണ് ചെമ്മീൻകെട്ട്. രമ്യയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മണം പിടിച്ചെത്തി മാന്തി നോക്കിയ ‌വളർത്തുനായയെ പ്രതി ഒഴിവാക്കിയതായി സൂചന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നായയുടെ ജഡം കണ്ടെത്താൻ കടപ്പുറത്ത് പരിശോധന നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിച്ചിട്ടും തെളിവു ലഭിച്ചില്ല. തെളിവെടുപ്പ് ഇനിയും തുടരുമെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന് വേണ്ടി യൂ ട്യൂബ് വിഡിയോ കണ്ട് തയാറെടുപ്പ് നടത്തിയെന്നാണ് പ്രതി സജീവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം തെളിവ് അവശേഷിപ്പിക്കാതെ മറവു ചെയ്യാനുള്ള മാർഗങ്ങളാണ് യൂട്യൂബിൽ പരതിയത്. കുഴിച്ചിടുന്നതിനു മുൻപ് രമ്യയുടെ വസ്ത്രങ്ങൾ നീക്കിയതും മൃതദേഹം പ്രത്യേകരീതിയിൽ കുഴിയിൽ കിടത്തിയതും വിഡിയോകളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ്. ഭാര്യയെ കൊലപ്പെടുത്തി ഒന്നും അറിയാത്ത പോലെ മക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒന്നര വർഷം സജീവൻ പറ്റിക്കുകയായിരുന്നു . 

രമ്യയെ ഒറ്റയ്ക്ക് കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നാണ് സജീവന്‍റെ മൊഴി എങ്കിലും ആരുടെ എങ്കിലും സഹായം ലഭിക്കാനുള്ള വിദൂര സാധ്യതയും പൊലീസ് തള്ളുന്നില്ല. അടുത്തടുത്ത് വീടുകളുള്ള എടവനക്കാട് വാച്ചാക്കൽ പ്രദേശത്ത് പകൽ സമയത്ത് ടെറസ്സിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്. രമ്യ ഉറക്കെ ഒച്ച വയ്ക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ അയൽക്കാരും ആരുമിത് അറിഞ്ഞില്ല എന്നതിലാണ് സംശയം.

ഇടത്തരം ശരീര പ്രകൃതി ഉള്ള സജീവൻ രണ്ടര അടി താഴ്ചയിൽ കുഴിയെടുത്ത് രമ്യയുടെ മൃതശരീരം കുഴിച്ച് മൂടിയെന്നതിലും വ്യക്തത വേണം. വീട്ടിൽ വളർത്തിയിരുന്ന നായ രമ്യയുടെ ശരീരം കുഴിച്ച് മൂടിയ സ്ഥലത്ത് മാന്തി നോക്കി എന്ന കാരണത്തിൽ ഇതിനെയും കൊന്ന് സജീവൻ കുഴിച്ച് മൂടിയിരുന്നു.

 

ഓഗസ്റ്റ് 16നായിരിക്കും കൊല നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. അന്നു രാവിലെ വീട്ടിൽ നിന്നിറങ്ങിയ താൻ വൈകാതെ തിരിച്ചെത്തിയതായി സജീവ് പൊലീസിനോടു പറഞ്ഞു. കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയപ്പോൾ ഭാര്യ രമ്യ ഫോൺ ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ആരാണു വിളിച്ചതെന്നറിയാൻ സജീവ് ഫോൺ കൈക്കലാക്കി ടെറസിലേക്ക് ഓടി. രമ്യയും പിന്നാലെ എത്തി. ഫോണിനു വേണ്ടിയുള്ള പിടിവലിക്കിടെ ഇരുവരും നിലത്തു വീണു. തുണി ഉണക്കാൻ അയ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ കയ്യിൽ കെട്ടുകയും അത് ഉപയോഗിച്ചു രമ്യയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തു എന്നാണു സജീവ് പറയുന്നത്. മരണം ഉറപ്പാക്കിയ ശേഷം വീടിനു താഴെ എത്തി. സന്ധ്യ മയങ്ങിയതിനു ശേഷം വീട്ടുമുറ്റത്ത് കുഴിയെടുത്തു.

പിന്നീട് ഒറ്റയ്ക്ക് തന്നെ മൃതദേഹം താഴെ എത്തിച്ചു. എളുപ്പത്തിൽ അഴുകിപ്പോകുന്നതിനായി രമ്യയുടെ ദേഹത്തു നിന്ന് വസ്ത്രങ്ങൾ ഊരി മാറ്റി മൊബൈൽ ഫോൺ, കഴുത്തിൽ കുരുക്കിയ പ്ലാസ്റ്റിക് കയർ എന്നിവയ്ക്കൊപ്പം കത്തിച്ചു. വീടിന്റെ തെക്കുഭാഗത്തു കൂടി മൃതദേഹം ഒറ്റയ്ക്കു വലിച്ചുകൊണ്ടുവന്നു കുഴിയിലിട്ടു മൂടി. അധികം ആഴം ഇല്ലാതിരുന്നതിനാൽ ശരീരം അഴുകി വീർത്തപ്പോൾ മേൽഭാഗത്തെ മണ്ണ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉയർന്നു വന്നു.

ഇത് ചവിട്ടി അമർത്തി കൂടുതൽ മണ്ണ് നിറയ്ക്കുകയും ചെയ്തു. വീട്ടിൽ ഉണ്ടായിരുന്ന നായ ഈ ഭാഗത്തു മണം പിടിച്ച് എത്തുന്നതും മാന്തുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അതിനെ കൊന്നുവെന്നാണ് സജീവൻ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends