ഒരു മാസമായി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പിടികൂടി. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്.
അതേസമയം പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് വിവരം അറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മാത്രമല്ല പ്രതി മദ്രസയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. നിലവിൽ ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
https://www.facebook.com/Malayalivartha






















