ബി. എസ്. എന്‍. എല്‍ സഹകരണ സംഘം തട്ടിപ്പ് കേസ്: പ്രതികൾക്ക് ജാമ്യമില്ല

ബി. എസ്. എന്‍. എല്‍ ഇഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി. ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. സഹകരണ സംഘം മുന്‍ പ്രസിഡന്റ് എ.ആർ.ഗോപിനാഥന്‍ നായര്‍ സംഘത്തിലെ ക്ലര്‍ക്ക് എ.ആർ.രാജീവ് എന്നീ പ്രതികളാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്.
മറ്റ് സഹകരണ സംഘങ്ങളെക്കാള്‍ തങ്ങള്‍ ജോലി നോക്കി വന്ന സ്ഥാപനത്തിന്റെ പേരിലുളള സഹകരണ സംഘത്തെ ബി എസ് എൻ എൽ ജീവനക്കാര്‍ വിശ്വസിച്ചു. ഈ വിശ്വാസമാണ് പ്രതികള്‍ തകര്‍ത്തതെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
പല നിക്ഷേപകരുടെയും ദൈനംദിന ജീവിതത്തെ പോലും തട്ടിപ്പ് സാരമായി ബാധിച്ചു. പ്രതികളുടെ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ സാധ്യമാകൂ എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തളളിയത്.
https://www.facebook.com/Malayalivartha






















