തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം സ്ഥിരീകരിച്ചു; റിപ്പോർട്ട് തേടി മന്ത്രി ജെ.ചിഞ്ചുറാണി; രോഗബാധയുള്ള മൃഗങ്ങളെ മാറ്റി പരിചരിക്കും

തിരുവനന്തപുരത്തെ മൃഗശാലയിൽ ക്ഷയരോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. തുടർന്ന് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി മൃഗശാലയിലെ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലവിൽ കൃഷ്ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
അതേസമയം മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ പരിശോധന നടത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ രോഗബാധയുള്ള മൃഗങ്ങളെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാൻ നിർദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. എന്നാൽ നിലവിൽ മൃഗശാല അടച്ചിടേണ്ടതില്ലെന്നാണ് തീരുമാനം.
https://www.facebook.com/Malayalivartha























