പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ശിക്ഷ വിധിച്ചു. കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. സംഭവത്തിൽ പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് കോടതി ശിക്ഷിച്ചത്.
അതേസമയം പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിലെത്തിയ 15 വയസുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഇതേസമയം കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
https://www.facebook.com/Malayalivartha























