Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പത്ഭനാഭന്റെ മണ്ണിൽ വെന്നിക്കൊടി നാട്ടി! തീരദേശത്തെ ഉള്ളം കൈയ്യിലെടുത്തു... മോദി പറഞ്ഞു, കൃഷ്ണകുമാർ എടുത്തു

22 JANUARY 2023 09:02 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിച്ച കൃഷ്‌ണകുമാര്‍ അന്നു മുതല്‍ തീരദേശവാസികളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ടായിരുന്നു. അടുത്തിടെ വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരുമായും ഈ വിഷയം തുടര്‍ച്ചയായി കൃഷ്ണകുമാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

വലിയതുറ മിനി ഫിഷിങ്‌ ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്‌ അദ്ദേഹം. പദ്ധതി നടപ്പാകുമെന്ന സൂചനയാണ്‌ കേന്ദ്രവും നല്‍കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള പരിശ്രമം വിജയം കാണുമെന്ന പ്രതീക്ഷ കൃഷ്‌ണകുമാര്‍ തന്നെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു.

മത്സ്യ ബന്ധനത്തിനു അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ വലയുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമാണ്‌ വലിയതുറ മിനി ഫിഷിങ്‌ ഹാര്‍ബര്‍. മാറിമാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹാര്‍ബര്‍ വാഗ്‌ദാനമായി ഉയരാറുണ്ട്‌. സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥലം കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും മുടക്കാന്‍ തയാറാണ്‌ എന്നും അറിയാൻ കഴിയുന്നുണ്ട്.

മിനി ഫിഷിങ്‌ ഹാര്‍ബറിനായി സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെ കൃഷ്‌ണകുമാര്‍ നേരിട്ടുകണ്ട്‌ നിവേദനം നല്‍കിയതും അതിന്റെ ഭാ​ഗമാണ്. വിഷയം പഠിച്ച ശേഷം അനുഭാവപൂര്‍വം നടപടി എടുക്കാമെന്നു അറിയിച്ചതായും കൃഷ്‌ണകുമാര്‍ തന്റെ കുറിപ്പില്‍ പറയുന്നു.

പഠനങ്ങള്‍ നടത്തി കേന്ദ്ര ഫിഷറീസ്‌ മന്ത്രാലയം അതിന്റെ ആവശ്യം മനസിലാക്കുന്നു. കേന്ദ്രഫിഷറീസ്‌ സഹ മന്ത്രി എല്‍. മുരുകന്‍ നേരിട്ട്‌ തിരുവനന്തപുരത്ത്‌ എത്തുകയും വലിയതുറയിലെ മത്സ്യത്തൊഴിലാളി നേതാക്കളെ അടക്കം നേരിട്ട്‌ കണ്ട്‌ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട്‌ മനസിലാക്കിയതിനെ തുടര്‍ന്നാണു അവര്‍ക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയത്‌. പദ്ധതി സംബന്ധിച്ച്‌ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്‌. അങ്ങനെ വന്നാല്‍ അത്‌ കൃഷ്‌ണകുമാറിന്‌ വന്‍നേട്ടമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends