സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..? പിണറായിയെ ചൊറിഞ്ഞ് പോസ്റ്റിട്ട പോലീസുകാരനെ സ്ഥലം മാറ്റി! കഷ്ടം..

കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനിലെ സിപിഒ ആയിരുന്ന ഉമേഷ് യു. വിനെയാണ് സ്ഥലം മാറ്റിയത്. ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് ഉമേഷിനെ സ്ഥലംമാറ്റിയത്. ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ ഉമേഷ് വിമർശിച്ചിരുന്നു. മേഷിന് നേര ഇതിന് മുമ്പും അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടുണ്ട്.
'നായ്ക്കാട്ടം കഴുകിയാ നന്നാവൂല എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്, കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ലെന്ന്' തുടങ്ങുന്ന കുറിപ്പിന്‍റെ അവസാന ഭാഗത്ത് 'ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?' എന്നാണ് ഉമേഷ് വിമർശിച്ചത്.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് കുറിപ്പ്
'നായ്ക്കാട്ടം കഴുകിയാ നന്നാവൂല' എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാന്‍ മെനക്കെട്ടാല്‍ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.
ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയില്‍ കോര്‍ക്കിട്ട് ഉള്ളില്‍ സൂക്ഷിച്ചിരുന്ന വിസര്‍ജ്യങ്ങള്‍ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി.
അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോള്‍ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കില്‍ പെട്ടത് പോലായി..
പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാന്‍ തമ്പ്രാക്കന്മാര്‍ തന്നെ ഇറങ്ങി. അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു!
ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയില്‍ താഴ്‌ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?
അതേസമയം, വിവാദങ്ങൾക്കൊടുവിൽ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ്. അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും രാജിക്കത്ത് നൽകിയിരുന്നു.
ജാതി വിവേചനം അടക്കമുള്ള പരാതികൾ ശങ്കർ മോഹന് എതിരെ ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബർ മുതലാണ് ശങ്കർ മോഹന് എതിരെ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. നേരത്തെ ശങ്കർ മോഹന് എതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
https://www.facebook.com/Malayalivartha























