Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തിരുവനന്തപുരത്ത് താമര വിരിയിക്കും! മോദിയുടെ വിശ്വസ്തൻ മത്സരിക്കും... സുരേഷ്‌ഗോപി തൃശൂരില്‍

22 JANUARY 2023 09:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കേരളത്തില്‍ മേദിയ്ക്കും ബിജെപിയ്ക്കും ഇപ്പോൾ വലിയ ജനപിന്‍തുണയുണ്ടാക്കാന്‍ സാധിക്കും എന്നാണ് അവരുടെ തന്നെ വിലയിരുത്തൽ. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ചാലും തളരാത്ത ജനകീയ അടിത്തറയുണ്ടാക്കാന്‍ കൂടുതല്‍ കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കാനും പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ തവണ നഷ്ടമായത് ഇത്തവണ എന്ത് സംഭവിച്ചാലും പിടിച്ചെടുക്കും എന്ന വാശിയാണ് കാരണം.

കേരളത്തില്‍ ഏഴ് സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബി ജെ പി തന്ത്രം മെനയുന്നത്. ഇതില്‍ മൂന്ന് സീറ്റില്‍ ബി ജെ പിക്ക് വലിയ വിജയപ്രതീക്ഷയും ഉണ്ട്. അതില്‍ മുന്‍ പന്തിയിലുള്ള രണ്ട് സീറ്റുകള്‍ തൃശൂരും തിരുവനന്തപുരവുമാണ്. തിരുവനന്തപുരത്ത് നിലവിലെ എം പി ശശി തരൂരിന് ഇനി കോണ്‍ഗ്രസ് അവസരം നല്‍കില്ല എന്നുറപ്പാണ്.

അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത്‌ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. നടനും ബി.ജെ.പി. നേതാവുമായ കൃഷ്‌ണകുമാര്‍ അയിരിക്കും അനന്തപത്ഭനാഭന്റെ മണ്ണിൽ മത്സരിക്കുക. പാര്‍ലലെന്റ്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ പ്രതീക്ഷവച്ചു പുലര്‍ത്തുന്ന തിരുവനന്തപുരത്ത്‌ കൃഷ്‌ണകുമാര്‍ സ്‌ഥാനാര്‍ഥിയാകാനുള്ള സാധ്യതയേറിയിട്ടുണ്ട്.

ശശി തരൂരിന്റെ വ്യക്തിപ്രഭാവം കോണ്‍ഗ്രസിനെ തുണക്കില്ല എന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. ഇവിടെ വലിയ വോട്ട് ഷെയറുള്ള ബി ജെ പിക്ക് വിജയപ്രതീക്ഷയാണുള്ളത്. തുടക്കത്തിൽ തിരുവനന്തപുരത്ത് മത്സരിക്കുന്നതായി ഉയർന്ന് കേട്ട പേര് നടന്‍ സുരേഷ്‌ ഗോപിയുടേതായിരുന്നു. ഇവിടേക്ക് ആദ്യം സുരേഷ് ഗോപിയെ സജീവമായി പരിഗണിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ മാറി എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിക്ക് ഇതിനോടകം തൃശൂരില്‍ വലിയ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിക്ക് പകരം മറ്റാരേയെങ്കിലും നിശ്ചയിച്ചാല്‍ നിലവിലെ വിജയസാധ്യത നഷ്ടപ്പെടും എന്നും വിലയിരുത്തലുണ്ട്. അതിനാല്‍ തൃശൂരിലേക്കുള്ള ആദ്യ ഓപ്ഷന്‍ സുരേഷ് ഗോപി തന്നെയായിരിക്കും.

അദ്ദേഹം തൃശൂരില്‍ നിന്നു തന്നെ വീണ്ടും ജനവിധി തേടാനുള്ള സാധ്യത കണക്കിലെടുത്താണ്‌ കൃഷ്‌ണകൃമാറിനെ തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച്‌ ബി.ജെ.പി കേന്ദ്ര നേതൃത്വം ഏകദേശ സൂചന നല്‍കിയതായും അറിയാൻ കഴിയുന്നുണ്ട്. പ്രമുഖ മാധ്യമങ്ങൾ ഇതേപ്പറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘടനാതലത്തില്‍ കെ സുരേന്ദ്രന്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കും എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ നിന്ന് 36 ശതമാനം ജനപിന്തുണയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍ എംപി നേരത്തേ സൂചിപ്പിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

ആറോ ഏഴോ മണ്ഡലങ്ങളില്‍ നിന്ന് ബിജെപിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും ജാവദേക്കര്‍ പറഞ്ഞു. . ബിജെപി നടത്തിയ സര്‍വേ പ്രകാരമാണ് കേരളത്തില്‍ 36 ശതമാനം ജനപിന്തുണ നരേന്ദ്ര മോദിക്ക് ഉണ്ടെന്ന് കണക്കുകൂട്ടുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വീടുകളില്‍ ബിജെപി നേതാക്കൾ നേരിട്ടെത്തും. പ്രാദേശിക കാര്യങ്ങളിലടക്കം ഇടപെടുമെന്നും ജാവദേക്കറിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ജനവിധി നേടിയ കൃഷ്ണകുമാറിനെ ആണ് ബിജെപി സജീവമായി ഇപ്പോൾ പരിഗണിക്കുന്നത്. തീരദേശ മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് വലിയ പ്രതിഫലനം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിക്കും എന്നാണ് ബിജെപി കരുതുന്നത്. മണ്ഡലത്തില്‍ സുപരിചിതനാണ് കൃഷ്ണകുമാര്‍.

തീരദേശ മണ്ഡലമായ തിരുവനന്തപുരത്ത്‌ അതുകൊണ്ടു തന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനാണ്‌ കൃഷ്‌ണകുമാറിനു ലഭിച്ച നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിച്ച കൃഷ്‌ണകുമാര്‍ അന്നു മുതല്‍ തീരദേശവാസികളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ടായിരുന്നു. അടുത്തിടെ വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരുമായും ഈ വിഷയം തുടര്‍ച്ചയായി കൃഷ്ണകുമാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട്‌ മനസിലാക്കിയതിനെ തുടര്‍ന്നാണു അവര്‍ക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയത്‌. പദ്ധതി സംബന്ധിച്ച്‌ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്‌. അങ്ങനെ വന്നാല്‍ അത്‌ കൃഷ്‌ണകുമാറിന്‌ വന്‍നേട്ടമാകും.

ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി കൊണ്ടുവന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 27 ശതമാനം വോട്ട് സ്വന്തമാക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. ആന്റണി രാജു ആണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. കൃഷ്ണകുമാറിന് 34996 വോട്ടാണ് ലഭിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends