Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പ്രണയം പകയും ചതിയുമാകുമ്പോൾ ചിറകറ്റു വീഴുന്നവർ"... "പെണ്‍കുട്ടികള്‍ ‘നോ’ പറഞ്ഞാൽ ‘നോ’ തന്നെയാണ്, ആൺകുട്ടികൾക്ക് കോടതിയുടെ വക ഉപദേശം, ഇല്ലെങ്കിൽ ചുട്ട അടി കിട്ടും

22 JANUARY 2023 09:44 PM IST
മലയാളി വാര്‍ത്ത

സ്ത്രീയുടെ വ്യക്തമായ അനുമതിയില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കരുതെന്ന് ആൺകുട്ടികൾ മനസ്സിലാക്കണമെന്നു ഹൈക്കോടതി. ‘നോ’എന്നു പറഞ്ഞാൽ അത് ‘നോ’എന്നു തന്നെയാണെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിദ്യാർഥികൾക്കെതിരെ കോളജുകളിലും സ്കൂളുകളിലും ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നെന്നു വിലയിരുത്തിയ കോടതി ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ആഴത്തിൽ ചിന്തിക്കേണ്ട സമയമായെന്നു പറഞ്ഞു.

ക്യാംപസിലെ പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് തനിക്കെതിരെ പ്രിൻസിപ്പൽ നടപടിയെടുത്തതു ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ എൻജിനീയറിങ് വിദ്യാർഥി നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നു പറഞ്ഞ കോടതി ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയവർക്ക് ഉത്തരവിന്റെ പകർപ്പ് നൽകാൻ നിർദേശിച്ചു.

യുജിസിക്കും ഇതിൽ നിർണായക പങ്കുണ്ടെന്നും ഇത്തരം വിഷയങ്ങൾ സംബന്ധിച്ച റെഗുലേഷൻ ഫലപ്രദമായി നടപ്പാക്കണമെന്നും നിർദേശിച്ചു. നടപടികൾ സ്വീകരിക്കുമെന്നു യുജിസിയുടെ അഭിഭാഷകൻ അറിയിച്ചതു കോടതി രേഖപ്പെടുത്തി. കോടതിയുടെ നിരീക്ഷണങ്ങളിലുള്ള തീരുമാനങ്ങളും നടപടികളും വ്യക്തമാക്കി റിപ്പോർട്ട് നൽകണമെന്നു സർക്കാരിനു നിർദേശം നൽകി.

വിഷയം 3ന് വീണ്ടും പരിഗണിക്കും.ഹർജിക്കാരനെതിരെ അന്വേഷണം നടത്തിയ കോളജിലെ ആഭ്യന്തര സമിതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണു നടപടി എന്നാരോപിച്ചാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

പരാതി കേട്ടു പരിഹാരമുണ്ടാക്കാൻ രണ്ടാഴ്‌ചയ്ക്കകം സമിതി രൂപീകരിക്കാനും തുടർന്ന് ഇരുഭാഗവും കേട്ട് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദേശിച്ചു.ഈ അവസാനമായി റശ്ശാലയില്‍ കാമുകനെ കാമുകി വിഷം കൊടുത്ത് കൊന്നുവെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതും ക്രൂരമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുകയും ചെയ്തിരുന്നു,

പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത് ,

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15 പെൺകുഞ്ഞുങ്ങളെ ഓർത്ത് കേരളം നെഞ്ചുവേദനിച്ച് കരഞ്ഞു. 16 വർഷത്തിനിടെ രാജ്യത്താകെ നാൽപത്തയ്യായിരം പ്രണയ കൊലപാതകങ്ങൾ. 2005ൽ ഡൽഹിയിലെ ഖാൻ മാർക്കറ്റിൽ ലക്ഷ്മി അഗർവാൾ എന്ന പതിനഞ്ചുകാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണം ഞെട്ടലോടെയാണ് രാജ്യം കേട്ടുണർന്നത്.

വിവാഹാഭ്യർഥന തിരസ്കരിച്ചതിന് 32 കാരനായ നയീം ഖാൻ എന്ന നരാധമൻ അവളെ പൊളളിച്ചുകളഞ്ഞു. കരിഞ്ഞുപോയ മുഖവുമായി ആ പെൺകുട്ടി ഒളിച്ചിരുന്നത് എത്രകാലം. പിന്നീ‌ട് വ്യക്തിത്വമാണ് തന്റെ ഐഡന്റിറിയെന്ന് തിരിച്ചറിഞ്ഞ്, മുഖാവരണം വലിച്ചെറിഞ്ഞ് ലോകത്തിനു മുന്നിലേക്കെത്തി. ആസിഡ് ആക്രമണങ്ങളാൽ ജീവിതം നിലച്ചുപോയവരുടെ കൈപിടിക്കാൻ.തുടർന്ന് എത്രയെത്ര ആസിഡ് ആക്രമണങ്ങൾ!

വടക്കേ ഇന്ത്യക്കാരിൽ അങ്ങേയറ്റം ക്രിമിനൽ മനസ്സുളള ചിലരുടെ ക്രൂരതയെന്ന് എണ്ണിപ്പറഞ്ഞും നെടുവീർപ്പെട്ടും കഴിഞ്ഞിരുന്ന മലയാളിയുടെ ഇടയിലേക്ക് ഏറെ നിശബ്ദനായി ആ ഭ്രാന്തൻ പ്രണയി കടന്നുവന്നു.പ്രണയമെന്നാൽ ചാറ്റുകളും വീഡിയോ കോളുകളും സ്റ്റാറ്റസുകളുമൊക്കെയായി മാറിയോ? ബന്ധങ്ങളുടെ ആഴം കൂടിയെന്ന് ധരിച്ചെങ്കിൽ തെറ്റി. സഹജീവിയുടെ വേദന അറിയാത്ത, സാഹചര്യം മനസ്സിലാകാത്ത, 'ജീവി'കൾ മാത്രമായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്.

അവനവന്റെ ജീവിതം സുരക്ഷിതമാക്കാനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു മനോനിലയിലേക്കാണ് എത്തപ്പെട്ടിരിക്കുന്നത്. താനകപ്പെട്ടിരിക്കുന്നത് ഒരു ടോക്സിക് റിലേഷൻഷിപ്പിലാണെന്ന് തിരിച്ചറിഞ്ഞാൽപോലും അതിൽ നിന്ന് പിന്തിരിഞ്ഞ നടക്കാനുളള ആർജവം പലപ്പോഴും ഉണ്ടാകണമെന്നില്ല. പ്രണയം ഇല്ലാതാകുമ്പോൾ ഡിജിറ്റൽ തെളിവുകൾ വച്ച് ബ്ലാക്ക് മെയിലിംഗ്. പിന്നെ അത് പുറത്തുവരാതിരിക്കാൻ മറ്റയാളെ ഇല്ലാതാക്കാനുളള വഴികൾ തേടലായി. കോവിഡ് കാലത്ത് കുട്ടികൾക്ക് ഡിജിറ്റൽ ലോകം ഒരു ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ അതിൽനിന്നും ഒരു തിരിച്ചുവരവിനുളള സമയം അതിക്രമിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends