Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ന്യൂജെൻ പുരുഷന്മാർ സ്വബോധത്തോടെ ഇങ്ങനെ പെരുമാറുമോ?" "അപര്‍ണയുടെ കൈയിൽ കേറി പിടിക്കുമ്പോൾ വിനീത് ശ്രീനിവാസന്റെ വാ അടഞ്ഞോ ? എവിടെ ഡബ്ല്യുസിസി ?

22 JANUARY 2023 09:47 PM IST
മലയാളി വാര്‍ത്ത

നടി അപര്‍ണ ബാലമുരളിയെ ലോ കോളജിലെ വേദിയില്‍ വച്ച് വിദ്യാര്‍ഥി അപമാനിച്ച സംഭവത്തില്‍ കടുത്ത വിമർശനമായിരുന്നു സമൂഹത്തിന്റെ പല ഭാഗത്തും നിന്നും ഉണ്ടായത്, ഇഷ്ടമില്ലാഞ്ഞിട്ടും തന്റെ കൈയിൽ പിടിക്കുകയും , ഫോട്ടോ എടുക്കാൻ ശ്രേമിക്കുന്നതിന്റെ തോളിൽ കൂടി കായിടാൻ ശ്രേമിക്കുകയും ചെയ്ത വിദ്യാർത്ഥിയുടെ പെരുമാറ്റത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു, അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു,

തുടർന്ന് വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു , എന്നാൽ ഇപ്പോൾ നടി അപര്‍ണ ബാലമുരളിയെ ലോ കോളജിലെ വേദിയില്‍ വച്ച് വിദ്യാര്‍ഥി അപമാനിച്ച സംഭവത്തില്‍ കടുത്ത പ്രതികരണവുമായി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് വരികയാണ്, വേദിയില്‍ ഒപ്പമുണ്ടായിരുന്നവരുടെ പ്രതികരണമാണ് അവര്‍ എടുത്തു പറഞ്ഞത്.

സഹപ്രവര്‍ത്തകയെ ഒരാള്‍ അനിഷ്ടകരമായ രീതിയില്‍ സ്പര്‍ശിക്കുമ്പോള്‍ മൗനം പാലിക്കാന്‍ എങ്ങനെ സാധിച്ചുവെന്ന സുപ്രധാന ചോദ്യമാണ് അഭിഭാഷക ഉന്നയിക്കുന്നത്. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി എവിടെ എന്നും സംഗീത ചോദിക്കുന്നു. അവരുടെ പ്രതികരണം ഇങ്ങനെ...

അങ്ങനെ കരുതുന്നത് ആഭാസത്തരമാണ്

സ്വന്തം ഇഷ്ടത്താൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു എന്നത് കൊണ്ട് അനുവാദമില്ലാതെ നിങ്ങൾക്ക് ഒരു സ്ത്രീയുടെ ശരീരത്തിൽ തൊടാമെന്നും തോളിൽ കൈയിടാമെന്നും അവളെ കയറിപ്പിടിക്കാമെന്നും പിടിച്ചുവലിക്കാമെന്നും അവളോടൊപ്പം ഫോട്ടോ എടുപ്പിക്കാമെന്നും കരുതുന്നത് ആഭാസത്തരമാണ്, ശിക്ഷാർഹമാണ്. അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാർത്ഥിയെ ഒരാഴ്ച്ചകാലം മാത്രമാണെങ്കിലും കോളേജിൽ നിന്ന് സസ്പെന്റ് ചെയ്ത നടപടി മാതൃകാപരം, സ്വാഗതാർഹം.
വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയത്

എന്നാൽ, സംഭവത്തിന്റെ വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയതും അതിലേറെ വേദനപ്പിച്ചതും വേദിയിൽ അപർണയുടെ ഇരുവശത്തുമായി ഇരുന്ന വിനീത് ശ്രീനിവാസന്റെയും ബിജിബാലിന്റെയും പ്രതീകരണമാണ്. എന്തിന്റെ പേരിലായാലും ഒരുത്തൻ വേദിയിലേക്ക് കയറി വന്ന് സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ പുരുഷന്മാരായ അവന്മാരുടെ ഭാവം കണ്ടില്ലേ? "ഞങ്ങളീ സദ്യക്ക് വന്നതല്ല, ഞങ്ങൾക്ക് ഈ പന്തീല് ഊണും വേണ്ട" എന്ന മട്ടിലാണ് വിനീത് ശ്രീനിവാസന്റെ ഭാവം. കാഴ്ച ആസ്വദിക്കുന്ന ബിജി ബാൽ നമ്മെ സിനിമയിലൊക്കെ ബാറിൽ കാബറെ കാണാനിരിക്കുന്നവനെ ഓർമ്മിപ്പിക്കും.

അക്രമി രണ്ടാം വട്ടം കയറി
അക്രമി രണ്ടാം വട്ടം കയറി ചെന്ന് സ്വന്തം കൈയ്യിൽ പിടിക്കാനൊരുങ്ങിയപ്പോൾ മാത്രമാണ് വിനീത് ശ്രീനിവാസൻ എന്ന ബഹുമുഖ സിനിമാപ്രതിഭ ഒന്നനങ്ങിയത്. ശരിയല്ലേ? Beatles പാടിയത് പോലെ :I don't want to spoil the party so I will go, I would hate my disappointment to show, There is nothing for me here so I will disappear' എന്ന മട്ടിലുള്ള രണ്ടിന്റെയും ഇരിപ്പാണ് എന്നെ ഇപ്പോഴും haunt ചെയ്യുന്നത്. സഹപ്രവർത്തക അവൾക്ക് നേരെ വന്ന കടന്നാക്രമണത്തെ ചെറുക്കാൻ പെടാപാട് പെടുന്ന കാഴ്ച കൺമുന്നിൽ അരങ്ങേറുമ്പോഴും സിനിമയുടെ പ്രമോഷൻ എന്നതിനാണ് പ്രാധാന്യം.

കെട്ടിയൊരുങ്ങി വന്ന് ബാഡ്ജ് കുത്തി വേദിയിൽ തന്നെയുണ്ടായിരുന്ന കോളേജിലെ റ്റീച്ചിംഗ് ഫാക്കൽറ്റി എന്ന് തോന്നിപ്പിക്കുന്ന സ്ത്രീകളും അനങ്ങിയില്ല. എല്ലാവരും കാഴ്ച കണ്ട് ആസ്വദിച്ചിരിപ്പാണ്. എന്തൊരു നാടാണിത്?ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ
വിനീത് ശ്രീനിവാസന്റെയോ ബിജി ബാലിന്റെയോ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ വേദിയിലേക്ക് കയറി വന്നവനോട് എങ്ങനെ പെരുമാറുമായിരുന്നു എന്നത് ഇവിടെ പ്രസക്തമല്ല. അപർണയുടെ സ്ഥാനത്ത് ഞാനല്ല എന്നത് പ്രസ്തമാണ് താനും. എന്നും അവർ പ്രതികരിച്ചു,

കൂടാതെ ഡബ്ല്യൂ സീ സീ വേർ ആർ യൂ, അപർണ ബാലമുരളി വിഷയത്തിൽ നിങ്ങൾക്ക് എന്തേലും പറയാനുണ്ടോ ഇല്ലേ? സിനിമാമേഖലയിൽ നിന്നുള്ള സെലിബ്രിറ്റി വനിതാ പ്രവർത്തകർ അവർ അഭിനയിച്ച സിനിമകളുടെ പ്രമോഷണൽ പരിപാടികളുടെ ഭാഗമായി ഇതുപോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുംബോൾ അവർക്ക് ലഭിക്കേണ്ടുന്ന മിനിമം സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ആരാണ് എന്ന കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായമുണ്ടോ? അവരുടെ സുരക്ഷാ ചുമതല ആർക്കാണ്? എന്നും അവർ പ്രതികരിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends