Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സാംസ്‌കാരിക മൂല്യങ്ങള്‍ എന്നൊന്നില്ലേ ? ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ..? പൊളിച്ചടുക്കി എ എന്‍ ഷംസീര്‍

22 JANUARY 2023 09:51 PM IST
മലയാളി വാര്‍ത്ത

ചുംബന സമരത്തിന് എതിരായ നിലപാട് ആവര്‍ത്തിച്ച് സ്പീക്കറും തലശ്ശേരി നേതാവുമായ എ എന്‍ ഷംസീര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ എന്‍ ഷംസീര്‍. സ്വകാര്യതയില്‍ ചെയ്യേണ്ട ഒരു കാര്യം തെരുവില്‍ ചെയ്യുന്നതിനെ താന്‍ എതിര്‍ക്കുന്നു എന്നായിരുന്നു എ എന്‍ ഷംസീര്‍ ഇതിന് അഭിമുഖത്തില്‍ നല്‍കിയ മറുപടി.പുരോഗമന കാഴ്ചപ്പാടുള്ള ആളായിട്ടും ചുംബന സമരത്തിന് എതിരെ നിലപാട് എടുത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ഷംസീറിനോടുള്ള ചോദ്യം.

ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വകാര്യതയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തെരുവില്‍ ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ നിലപാട്. അത് അരാജകത്വമാണ്. അത്തരം അരാജകത്വത്തെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.ചുംബനം എങ്ങനെയാണ് ഒരു പ്രതിഷേധത്തിന്റെ മാര്‍ഗമാകുന്നത് എന്നും എ എന്‍ ഷംസീര്‍ ചോദിക്കുന്നു.

നമുക്ക് ചില അടിസ്ഥാന സാംസ്‌കാരിക ധാര്‍മ്മികതകളും മൂല്യങ്ങളും ഉണ്ട് എന്നും താന്‍ അന്ന് അത് പറഞ്ഞപ്പോള്‍ ചില അരാജകവാദികള്‍ തന്നെ രൂക്ഷമായി ആക്രമിച്ചിരുന്നു എന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ അന്ന് പറഞ്ഞതില്‍ തന്നെയാണ് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത് എന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.അതേസമയം അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും എ എന്‍ ഷംസീറിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു എന്ന് ചോദ്യകര്‍ത്താക്കള്‍ ചൂണ്ടി.

ഇതിന് മറുപടിയായി അത് ശരിയായിരുന്നു എന്നും എന്നാല്‍ അക്കാലത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നോട് പിണങ്ങി എന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി. എന്നാല്‍ അവരും പിന്നീട് നിലപാട് മാറ്റി എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം 'ചുംബന സമരം' ഒരു തരത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ആയിരുന്നില്ലേ എന്ന ചോദ്യത്തിന് ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ എന്നായിരുന്നു ഷംസീറിന്റെ തിരിച്ചുള്ള ചോദ്യം.

താന്‍ എന്തായാലും അത്ര പുരോഗമനവാദിയല്ല എന്നും ചിരിച്ച് കൊണ്ട് എ എന്‍ ഷംസീര്‍ മറുപടി പറഞ്ഞു. 2014 ല്‍ ആണ് കേരളത്തില്‍ ചുംബനം സമരം എന്ന പ്രതിഷേധം അരങ്ങേറിയത്.കോഴിക്കോട് ഡൗണ്‍ടൗണ്‍ കഫെയില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നെന്ന വാര്‍ത്ത ഒരു ചാനലില്‍ വന്നതിനു പിന്നാലെ കുറച്ച് സദാചാര വാദികള്‍ റെസ്റ്റോറന്റ് അടിച്ച് തകര്‍ത്തതിന് പിന്നാലെ ആണ് ചുംബന സമരം അരങ്ങേറുന്നത്. കിസ്സ് ഓഫ് ലവ് എന്ന പേരില്‍ കൊച്ചിയില്‍ ആണ് ആദ്യം സമരം നടന്നത്.

പിന്നീട് കോഴിക്കോട് അടക്കമുള്ള കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സമരം നടന്നിരുന്നു.അന്ന് ചുംബന സമരത്തിന്റെ അപ്പോസ്തോലരായതോടെയാണ് രാഹുൽ പശുപാലനെയും ഭാര്യ രശ്മി ആർ നായരെയും കേരളം അറിയുന്നത്. സമരവും ധർണയും ലാത്തിയടിയും ഒരുപാട് കണ്ടവരാണ് മലയാളികളെങ്കിലും ചുംബന സമരമെന്നു കേട്ടപ്പോൾ തളർവാതം പിടിച്ചു കിടന്ന വൃദ്ധർ പോലും എണീറ്റ് സമരവേദിയിലേക്ക് വച്ചു പിടിച്ചു.

ചുംബനസമരവും അതിന് മാധ്യമങ്ങൾ കൊടുത്ത പ്രാധാന്യവും പശുപാലനും ഭാര്യയ്ക്കും സെലിബ്രിറ്റി ഇമേജ് നൽകി. പൊലീസ് വാഹനത്തിൽ വച്ച് രാഹുലും രശ്മിയും ചുംബിക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും ഇടം പിടിച്ചു. അപ്പൊ അവരും വിചാരിച്ചു കാണും. സമരം സിനിമയാക്കിയാലൊ എന്ന് ? കൂടുതൽ ചിന്തിക്കാതെ പടം അനൗൺസ് ചെയ്തു.

രാഹുൽ പശുപാലൻ സംവിധാനം. കഥയും തിരക്കഥയും ഭാര്യയുടെ വക. ഒന്നാന്തരമൊരു പേര് ‘പ്ലിംഗ്’.കിസ് ഒാഫ് ലവ് സമരവും 2016–ലെ കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമാണ് പശുപാലൻ തന്റെ ചിത്രത്തിൽ വിഷയമാക്കാനിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതുമാണ്. പക്ഷേ സംവിധായകനും ഭാര്യയും പെൺവാണിഭക്കേസിൽ പിടിയിലായതോടെ അണിയറക്കാർ പ്ലിംഗ്.

കാശു മുടക്കിയ പ്രൊഡ്യൂസർ പ്ലിംഗോട് പ്ലിംഗ്.മറൈൻ ഡ്രൈവിൽ നിന്ന് തുടങ്ങിയ ചുംബന സമരത്തിൻെറ ചൂട് പിന്നീട് കേരളത്തിലെ മറ്റ് ഇടങ്ങളിലേക്കും ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിലേക്കും നഗരങ്ങളിലേക്കും എത്തിയിരുന്നു, സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തിലെ യുവാക്കൾ കാണിച്ച സമരം പിന്നീട് രാജ്യത്തിലെ പലയിടങ്ങളിലും ഏറ്റെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends