ഗൂഗിൾ ചതിച്ചാശാനേ പരീക്ഷ എഴുതാനായില്ല; കോഴിക്കോട് നഗരത്തിൽ സ്കൂൾ ; ഗൂഗിൾ എത്തിച്ചത് മുക്കത്ത്

ഗൂഗിൾ മാപ് പലപ്പോഴും രക്ഷയാണ്. ചിലപ്പോൾ പണിയും കിട്ടും. അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി വിദ്യാർഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സെറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം.
സെറ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡിലെ പരീക്ഷാകേന്ദ്രം എംഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പരപ്പിൽ, കോഴിക്കോട് എന്നാണ്. ഈ കേന്ദ്രം കോഴിക്കോട് നഗര പരിധിയിലാണ്. എന്നാൽ ഇത് ഗൂഗിളിൽ തിരഞ്ഞ വിദ്യാർഥികൾ എത്തിയത് മുക്കത്ത്.
വഴി തെറ്റി മുക്കത്ത് സ്ഥിരമായി ഇങ്ങനെ വിദ്യാർഥികൾ എത്താറുണ്ട്. ആറു മാസം കഴിഞ്ഞാണ് അടുത്ത പരീക്ഷയ്ക്കുള്ള അവസരം. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് വിഷയം ഉന്നയിച്ചതെന്ന് വിദ്യാർഥികൾ അറിയിച്ചു.
https://www.facebook.com/Malayalivartha























