Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സങ്കടം അടക്കാനാവാതെ....വിവാഹസത്കാരം കഴിഞ്ഞ് സഹോദരന്റെ കൂടെ ബൈക്കില്‍ മടങ്ങവേ റോഡിലേക്കു തെറിച്ചുവീണ പന്തില്‍ത്തട്ടി ബൈക്ക് മറിഞ്ഞു, പിന്നാലെയെത്തിയ ലോറിക്കടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

23 JANUARY 2023 06:26 AM IST
മലയാളി വാര്‍ത്ത

സങ്കടം അടക്കാനാവാതെ....വിവാഹസത്കാരം കഴിഞ്ഞ് കുഞ്ഞിനോടൊപ്പം സഹോദരന്റെ കൂടെ ബൈക്കില്‍ മടങ്ങവേ റോഡിലേക്കു തെറിച്ചുവീണ പന്തില്‍ത്തട്ടി ബൈക്ക് മറിഞ്ഞു, പിന്നാലെയെത്തിയ ലോറിക്കടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

റോഡിലേക്കു തെറിച്ചുവീണ പന്തില്‍ത്തട്ടി ബൈക്ക് മറിഞ്ഞു. പിന്നാലെയെത്തിയ ലോറിക്കടിയില്‍പ്പെട്ട് യുവതിയുടെ ജീവന്‍ നഷ്ടമായി. വിവാഹസത്കാരം കഴിഞ്ഞ് രണ്ടുവയസ്സുള്ള കുഞ്ഞിനോടൊപ്പം സഹോദരന്റെ കൂടെ ബൈക്കില്‍ മടങ്ങുകയായിരുന്ന അരീക്കോട് മൈത്ര ചെമ്പ്രമ്മല്‍ വീട്ടില്‍ ഫാത്തിമ സുഹ്റ(38)യാണ് മരിച്ചത്. കുഞ്ഞും സഹോദരനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.


ഞായറാഴ്ച വൈകീട്ട് നാലോടെ എടവണ്ണ-അരീക്കോട് പാതയില്‍ ഒതായി കിഴക്കേതല വെള്ളച്ചാലിലാണ് അപകടം. മൈത്രയിലെ ബന്ധുവീട്ടില്‍ വിവാഹച്ചടങ്ങു കഴിഞ്ഞ് ഫാത്തിമ സഹോദരനും മകനുമൊപ്പം തൃക്കലങ്ങോട്ടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. റോഡിലൂടെ ഉരുണ്ടുവന്ന പന്തില്‍ത്തട്ടി ബൈക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഫാത്തിമ റോഡിലേക്കും ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവര്‍ റോഡരുകിലേക്കും തെറിച്ച് വീണതും തൊട്ടുപിന്നാലെയുണ്ടായിരുന്ന ടോറസ് ലോറിക്കടിയില്‍പ്പെട്ട യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിക്കേറ്റ ഫാത്തിമയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. എടവണ്ണ പോലീസും തിരുവാലി അഗ്‌നിരക്ഷാസേനയും സന്നദ്ധസേവകരും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends