Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അവസാനം കണ്ണുതുറന്നു... കടക്കാരെക്കൊണ്ട് പൊറുതിമുട്ടിയ സമയത്താണ് തിരുവനന്തപുരത്ത് അനൂപിന് ഓണം ബംപര്‍ അടിച്ചത്; ഇപ്പോഴിതാ ചികിത്സയ്ക്കു നാട്ടുകാര്‍ പണം പിരിച്ചു രക്ഷപ്പെടുത്തിയ ആള്‍ക്ക് ക്രിസ്മസ് ബംപറില്‍ ഒരു കോടി; ഒന്നും വിശ്വസിക്കാനാകാതെ അഖിലേഷും കുടുംബവും

23 JANUARY 2023 08:38 AM IST
മലയാളി വാര്‍ത്ത

ചിലപ്പോഴൊക്കെ ദൈവം അങ്ങനെയാണ്. കഷ്ടപ്പാടിന്റെ അങ്ങേയറ്റം കാണിക്കും. ചിലപ്പോള്‍ കണ്ണ് തുറക്കും. അതാണ് വൈക്കത്തും സംഭവിച്ചത്. മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിച്ച കാലമുണ്ടായിരുന്നു അഖിലേഷിനും ഭാര്യ കുമാരിക്കും. അന്നു നാട്ടുകാരാണു തുണയ്‌ക്കെത്തിയത്.

വാടകവീട്ടില്‍നിന്നു സ്വന്തം വീടെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ ലൈഫ് പദ്ധതിയില്‍ സര്‍ക്കാരിന്റെ നാലു ലക്ഷം രൂപ സഹായത്തിനുള്ള കാത്തിരിപ്പിലായിരുന്നു. കഷ്ടപ്പാടുകളുടെ ആ കാലം ഇനി പഴങ്കഥയായി. വൈക്കം പുത്തന്‍വീട്ടില്‍ കരയില്‍ അഖിലേഷിനാണ് (59) ഇക്കുറി ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയിരിക്കുന്നത്.

2018ല്‍ പക്ഷാഘാതം സംഭവിച്ച് 3 മാസം അഖിലേഷ് ആശുപത്രിയിലായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഹരികുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു. ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ജീവനക്കാരനാണ് ഇപ്പോള്‍.

ലോട്ടറി അടിച്ചതില്‍ ഏറെ സന്തോഷം. അഖിലേഷ് വല്ലപ്പോഴും മാത്രമാണു ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളത്. വൈക്കം വടക്കേനട സ്‌കൂളിനു മുന്‍വശം ലോട്ടറി വ്യാപാരം നടത്തുന്ന ഇന്ദുവിന്റെ കയ്യില്‍നിന്നു വാങ്ങിയ ടിക്കറ്റാണു ഭാഗ്യം സമ്മാനിച്ചത്. ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചു.

അതേസമയം കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയര്‍ ബംപറിന്റെ ഫലം പ്രഖ്യാപിച്ചെങ്കിലും ഭാഗ്യശാലി ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഒന്നാം സമ്മാനമായ 16 കോടി രൂപ ലഭിച്ചത് XD 236433 എന്ന നമ്പരിനാണ്. താമരശ്ശേരിയിലുള്ള സബ് ഏജന്‍സിയില്‍ നിന്നും പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജന്‍സി ഉടമ മധുസൂദനന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം.

ഫല പ്രഖ്യാപനത്തിന് പിന്നാലെ ഭാഗ്യം തുണയ്ക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ചും തിരുവോണം ബംപര്‍ വിജയി അനൂപിന്റെ അവസ്ഥകള്‍ ചൂണ്ടിക്കാട്ടിയും നിരവധി പേരാണ് രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ തിരുവോണം ബംപറിന്റെ 25 കോടിയുടെ ഉടമ തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു.

അപ്രതീക്ഷിത സൗഭാഗ്യത്തില്‍ അനൂപിനെ സന്തോഷത്തിലാഴ്ത്തിയെങ്കിലും പിന്നാലെ മനസ്സമധാനം കൂടിയായിരുന്നു നഷ്ടപ്പെടുത്തിയത്. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം അനൂപ് പൊറുതിമുട്ടിയിരുന്നു. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരിടത്ത് പോകാനോ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അനൂപ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

പിന്നാലെ നറുക്കെടുത്ത പൂജ ബംപര്‍ വിജയി ഇതുവരെയും രംഗത്തെത്തിയിട്ടുമില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാഗ്യശാലി മുന്‍നിരയിലേക്ക് വരാത്തതെന്ന ചര്‍ച്ചകള്‍ അന്നും നടന്നിരുന്നു. അതിനാല്‍ ക്രിസ്മസ്- ന്യൂഇയര്‍ ബംപര്‍ ഭാഗ്യശാലിയും വരാതിരിക്കുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.

കേരള ലോട്ടറി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റേത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് പരമ്പരകളിലായാണ് ക്രിസ്മസ് ബമ്പര്‍ അച്ചടിച്ചിരുന്നത്. കഴിഞ്ഞതവണ 43 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ 25 കോടിയുടെ ഓണം ബംപര്‍ ജേതാവായ ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറികച്ചവടം തുടങ്ങി. മണക്കാട് ജംങ്ഷനിലാണ് ജനുവരി 20ന് കട തുറന്നത്. അനൂപിന്റെയും ഭാര്യ മായയുടേയും പേരുകളുടെ ആദ്യാക്ഷരം ചേര്‍ത്ത് എം.എ ലക്കി സെന്റര്‍ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്. ബംപര്‍ അടിച്ചശേഷം പലപ്പോഴായി അനൂപ് ലോട്ടറിയെടുക്കുകയും 5,000 രൂപവരെ സമ്മാനം ലഭിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഭാഗ്യവാന്റെ കൈയില്‍ നിന്ന് ലോട്ടറി വാങ്ങാന്‍ നിരവധിപ്പേര്‍ കടയില്‍ എത്തുന്നുണ്ട്. വൈകാതെ തന്നെ സ്വന്തമായി ഏജന്‍സി തുടങ്ങാനാണ് അനൂപിന്റെ പ്ലാന്‍.

സഹായം ചോദിച്ച് എത്തുന്നവരുടെ വരവ് മുന്‍പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ബംപര്‍ അടിച്ച സമയത്ത് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിട്ടത്. രാവിലെ കണ്ണുതുറന്നാല്‍ തന്നെ വീട്ടുമുറ്റത്ത് ആളുകളാണ്. രാവിലെ ജോലിക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends