യുവാവിന്റെ നടത്തം അസാധാരണരീതിയില്‍.... കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ യുവാവിന്റെ രണ്ടു കാലിലും സ്വര്‍ണം ഒട്ടിച്ച നിലയില്‍

യുവാവിന്റെ നടത്തം അസാധാരണരീതിയില്‍.... കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ യുവാവിന്റെ രണ്ടു കാലിലും സ്വര്‍ണം ഒട്ടിച്ച നിലയില്‍ . കാലില്‍ കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലാണ് പിടിയിലായത്.
ഇന്‍ഡിഗോ വിമാനത്തില്‍ കുവൈറ്റില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ അബ്ദുള്ള എന്നയാളാണ് കസ്റ്റംസിന്റെ പിടിയിലായത്. 85 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വര്‍ണമാണ് ഇയാള്‍ പേസ്റ്റ് രൂപത്തിലാക്കി കടത്തിയത്.1978 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കി കാലില്‍ ടേപ്പ് വെച്ച് ഒട്ടിക്കുകയായിരുന്നു. യുവാവിന്റെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം രണ്ട് കാലിലും ഒട്ടിച്ച നിലയിലായിരുന്നു.
"
https://www.facebook.com/Malayalivartha
























