Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചുഴലിക്കാറ്റിനൊപ്പം കാറ്റും കാരണം... നീണ്ട ചൂടിന് ശേഷം കേരളത്തില്‍ വീണ്ടും മഴ; തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സാധ്യത; മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയും മഴയ്ക്ക് കാരണമാകും

23 JANUARY 2023 11:19 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ചൂട് ശക്തി പ്രാപിച്ചിരിക്കുകയാണ്. പകല്‍ സമയത്ത് വെളിയില്‍ ഇറങ്ങിയാല്‍ വിയര്‍ത്ത് കുളിക്കും. ഇപ്പോഴിതാ ആശ്വാസമായി മഴയെത്തുന്നു. സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കും.

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയെത്താന്‍ കാരണമാകും. നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു.



സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ എത്തിയേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പങ്കുവച്ചിരിക്കുന്നത്. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കുറി തെക്കന്‍ കേരളത്തിനാണ് കൂടുതല്‍ മഴ സാധ്യത.

ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടിയേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതിന് ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.



കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22 - 01 - 2023 നും 23 - 01 - 2023 നും : ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതിയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

അതേസമയം വടക്കുകിഴക്കന്‍ മണ്‍സൂണ്‍ പിന്‍വാങ്ങിയപ്പോള്‍ സംസ്ഥാനത്ത് ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ചതായി ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 492 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 476.2 മില്ലിമീറ്റര്‍. അതേസമയം, പാലക്കാട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ മഴ കുറഞ്ഞു.



സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് കണ്ണൂരാണ്, 41% കുറവ്. വടക്കുകിഴക്കന്‍ മണ്‍സൂണില്‍ 391.3 എം.എം ലഭിക്കേണ്ടിടത്ത് ആകെ രേഖപ്പെടുത്തിയത് 231.3 എം.എം. തൃശൂര്‍ ജില്ലയില്‍ 31 ശതമാനത്തിന്റെയും പാലക്കാട് (22%), മലപ്പുറം (24%), കാസര്‍കോട് (21%) എന്നിങ്ങനെയാണ് മഴ കുറവുള്ള മറ്റു ജില്ലകള്‍. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് തുലാവര്‍ഷത്തിന്റെ സമയം.

സംസ്ഥാനത്ത് ശരാശരിയേക്കാള്‍ അധികം മഴ ലഭിച്ച ജില്ലകള്‍ പത്തനംതിട്ടയും ഇടുക്കിയുമാണ്. പത്തനംതിട്ടയില്‍ ഈ കാലയളവില്‍ ലഭിക്കേണ്ട ശരാശരി മഴ 629 എം.എമ്മാണ്. ഇത്തവണ 858.8 എം.എം മഴയാണ് രേഖപ്പെടുത്തിയത്. 37% ശതമാനം കൂടുതല്‍. ഇടുക്കിയിലും കൂടുതല്‍ മഴ ലഭിച്ചു. 567.3 എം.എം ലഭിക്കേണ്ടിടത്ത് പെയ്തത് 698.2 എം.എം. 23%ശതമാനം കൂടുതല്‍.

അതേസമയം ചൂടിന്റെ കാഠിന്യവും കൂടി. പൊരിവെയിലില്‍ വെന്തുരുകുകയാണു കോട്ടയം ജില്ല. ഈ ചൂടു തന്നെ സഹിക്കാന്‍ വയ്യെന്നു പരിതപിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക, കടുത്ത വെയിലിന്റെ കാലമാണു വരാനിരിക്കുന്നത്. കടുത്ത ചൂടില്‍ നിന്നും സൂര്യാതപത്തില്‍ നിന്നുമെല്ലാം രക്ഷപ്പെടാന്‍ ആരോഗ്യശ്രദ്ധ കര്‍ശനമായി പാലിക്കേണ്ട സമയം.


ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന ചൂട് 38.6ഡിഗ്രി സെല്‍ഷ്യസാണ്. 2020 മാര്‍ച്ചിലായിരുന്നു അത്. ജനുവരിയില്‍ ലഭിക്കേണ്ട വേനല്‍ മഴ ഇനിയും ലഭിക്കാത്തതിനാല്‍ മണ്ണിന്റെ വരള്‍ച്ച കൂടി വരും ദിവസങ്ങളില്‍ ചൂട് കൂടാനാണു സാധ്യത. അതിനിടയ്ക്ക് ആശ്വാസമായാണ് മഴ എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends