ഓവേലി ഹെലനിലെ വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഡല്‍ഹൗസിയിലെ ഗൃഹനാഥന് ദാരുണാന്ത്യം

ഓവേലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍കൂടി മരിച്ചു. ഓവേലി ഹെലനിലെ വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഡല്‍ഹൗസിയിലെ ഗൃഹനാഥന്‍ ശിവനാന്ദി(67)യാണ് മരിച്ചത്. ഞായാറാഴ്ച മൂന്നരമണിയോടെയാണ് സംഭവം.
ഓവേലി ഹെലനിലെ റോഡരികിലുള്ള വനത്തിനുള്ളില്‍ ഞായറാഴ്ച രാവിലെ ശിവനാന്ദി വിറകുവെട്ടാനായി പോയതായിരുന്നു. ഉച്ചയായിട്ടും തിരികെ വരാത്തതിനെത്തുടര്‍ന്ന് മൂത്തമകന്‍ രാജ്കുമാര്‍ അന്വേഷിച്ചുപോയപ്പോഴാണ് വനത്തിനുള്ള കാട്ടാനയുടെ ചവിട്ടേറ്റ് തലപിളര്‍ന്നനിലയില്‍ മൃതദേഹം കണ്ടത്.
മകന്റെ നിലവിളികേട്ട് ഓടിയെത്തിയവരാണ് വനംവകുപ്പധികൃതരെ വിവരമറിയിച്ചത്.തുടര്‍ന്ന് വനത്തിനുള്ളില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ ഡി.എഫ്.ഒ. എത്താതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് പറഞ്ഞു. പ്രദേശത്ത് ഉപരോധസമരം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കൂലിത്തൊഴിലാളിയായ ശിവനാന്ദിയുടെ കുടുംബത്തിന് സഹായധനം നല്‍കാമെന്നും പ്രദേശത്ത് കര്‍ശനനിരീക്ഷണമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.
ശേഷം മൃതദേഹം ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച രാവിലെയോടെ സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha
























