കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനായി മന്ത്രി ഇന്ന് ചര്‍ച്ച നടക്കും....രാവിലെ 11.30 ന് തിരുവനന്തപുരത്തു വെച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനായി മന്ത്രി ഇന്ന് ചര്‍ച്ച നടക്കും. രാവിലെ 11.30 ന് തിരുവനന്തപുരത്തു വെച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ക്കുള്ള മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ സമരം അവസാനിപ്പിക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവ് സുപ്രകാശ് പറഞ്ഞു. ഡിസംബര്‍ 5നാണ് സമരം തുടങ്ങിയത്.
അതിനിടെ, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു രാജിവച്ച ഡയറക്ടര്‍ ശങ്കര്‍ മോഹനു പകരം പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കും. പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി ഡോ. വി കെ രാമചന്ദ്രന്‍, പ്രമുഖ സംവിധായകരായ ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചു.
"
https://www.facebook.com/Malayalivartha
























