മുവാറ്റുപ്പുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞു... 15 അടി താഴ്ചയിലേക്കാണ് നിറയെ വെള്ളമുള്ള കനാലിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണത്

മുവാറ്റുപ്പുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞുവീണു. 15 അടി താഴ്ചയിലേക്കാണ് നിറയെ വെള്ളമുള്ള കനാലിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണത്.മുവാറ്റുപ്പുഴ ഇറിഗേഷന്‍ വാലി പ്രോജക്ടിന്റെ ഭാഗമായുള്ള കനാലിന്റെ ഉപ കനാലാണ് തകര്‍ന്നത്.
കനാലിന് സമീപത്തെ റോഡിലൂടെ ഒരു വാഹനം കടന്നു പോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടമുണ്ടായത്. വെള്ളം കുതിച്ചൊഴുകിയതിന് പിന്നാലെ മുവാറ്റുപ്പുഴ -പണ്ടപ്പിള്ളി റോഡില്‍ മണ്ണും കല്ലും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു.
റോഡിന് എതിര്‍വശത്തെ വീടിന്റെ മുറ്റത്തിലൂടെയാണ് ഒഴുകിയത്. അഗ്‌നിശമനസേനയും നാട്ടുകാരും നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























