തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി; രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപയുടെ കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് പിടികൂടിയത്.
അതേസമയം രണ്ടുപേരില്‍ നിന്നുമായി ഏതാണ്ട് ഒന്നേമുക്കാല്‍ കിലോ തൂക്കമുള്ള സ്വര്‍ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. സംഭവത്തിൽ തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി കസാലി ഷാഹുല്‍ ഹമീദ്, മുഹമ്മദ് മുബാരക്ക് സാഹുല്‍ ഹമീദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഷാഹുല്‍ ഹമീദ്. മാത്രമല്ല ഇയാള്‍ ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ക്യാപ്സൂള്‍ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂടാതെ കുഴമ്പുരൂപത്തിലുള്ള 1065.77 ഗ്രാം സ്വര്‍ണമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha






















