മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേള്‍ക്കുന്നതായും കേരളം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി ഗവര്‍ണര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേള്‍ക്കുന്നതായും കേരളം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി ഗവര്‍ണര്‍.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാനുള്ള നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍. ഒ.ബി.സി സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയ കേന്ദ്ര നടപടിക്കെതിരെയും വിമര്‍ശനം ഉയരുകയും ചെയ്തു.
ഭരണഘടന മൂല്യങ്ങളും ബഹുസ്വരതയും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ അധികാരങ്ങളും സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്.
നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ .
"
https://www.facebook.com/Malayalivartha






















