മൃഗങ്ങളിലെ ക്ഷയരോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ മുൻകരുതലെടുക്കും, മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം പിടിപെട്ട് മൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കും.കൂടുതൽ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ ശ്രമിക്കും.
നിലവിൽ മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് റിപ്പോർട്ടിന് അനുസരിച്ച് നടപടി സ്വീകരിക്കും. കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















