പൂലിയുടെ ഭീതിയിൽ പേടിച്ച് വിറച്ച് മൈസുരു ; മൂന്ന് ദിവസത്തിനിടെ പുലി കൊന്നത് മൂന്ന് പേരെ; ഇന്നലെ കൊല്ലപ്പെട്ടത് 18കാരി

പൂലിയുടെ ഭീതിയിൽ മൈസൂരു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൈസൂരില്‍ പൂലി കൊലപ്പെടുത്തിയത് മൂന്ന് പേരെയാണ്. കഴിഞ്ഞ ദിവസം നാഗര്‍ഹോളെ വനത്തിന് സമീപം പതിനെട്ടുകാരിയായ മഞ്ജുവിനെയാണ് പുലി കൊലപ്പെടുത്തിയത്. മാത്രമല്ല സംഭവ ദിവസം വിറക് ശേഖരിക്കാന്‍ പോയ യുവതിയെയാണ് പുലി ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി വീടിന് സമീപത്തെ കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഇതോടപ്പം തന്നെ വെള്ളിയാഴ്ച നര്‍സിപുരിലെ കനനായകനഹള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി എന്നാണ് റിപ്പോർട്ട്. കൂടാതെ മുന്ന് ദിവസത്തിനിടെ മൂന്നുപേര്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് പുലികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
https://www.facebook.com/Malayalivartha






















