അമ്പലപ്പുഴ വാഹനാപകടത്തിൽ നാല് പേര്‍ മരിച്ച സംഭവം: അപകട കാരണം കാറിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം; ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

അമ്പലപ്പുഴയിൽ ഇന്നുണ്ടായ വാഹനാപകത്തിന് കാരണം കാറിന്റെ അമിത വേഗത. പകടത്തിനു കരം ഇതാകാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. മാത്രമല്ല അമിത വേഗത്തിലായത് ഇടിയുടെ അഘാതം വർധിപ്പിച്ചവെന്നും ലോറി വലത്ത് വശത്ത് നിന്നും ദിശമാറി നടുവിലേക്ക് കയറിയതും ഒരു കാരണമായി കണക്കാക്കാമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തുന്നു.
അമ്പലപ്പുഴയിൽ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ പ്രസാദ്, ഷിജുദാസ്, മനു, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. മരണപ്പെട്ട നാല് പേര്‍ പെരുങ്കടവിള സ്വദേശികളും ഒരാള്‍ കൊല്ലം തേവലക്കര സ്വദേശിയുമാണ്. മാത്രമല്ല നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ നിന്നും വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവരില്‍ നാല് പേര്‍ ഐഎസ്ആര്‍ഒ കാന്റീന്‍ ജീവനക്കാരാണ്.
അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. എന്നാൽ റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാമെന്നും ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബദറുദ്ദീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















