മുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട; 23 ലക്ഷം രുപ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയില്‍ ; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 23 ലക്ഷം രുപ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയില്‍. ലഹരിയുമായി മുംബൈയിലെ ഗോവണ്ടി പ്രദേശത്തു നിന്നും ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
അതേസമയം നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ കേസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
എന്നാൽ കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് 1 കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കു മരുന്ന് പോലീസ് പിടികൂടിയിരുന്നു. മാത്രമല്ല 325.1 ഗ്രാം ഹെറോയിൻ ആണ് ഇവരിൽ നിന്നും പോലീസ് പിടികൂടിയത്. നിലവിൽ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha






















