കോട്ടയം ടിബി റോഡിലെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കോട്ടയം ടിബി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. പാമ്പാടി മീനടം കുന്നുംപുറത്ത് ജോർജ് കുര്യൻ (50) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ ഫെഡറൽ ബാങ്കിനു മുന്നിലായിരുന്നു അപകടം.
ഉച്ചയ്ക്ക് രണ്ടു 02.12 ന് ഉണ്ടായ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നു. കോട്ടയം നഗരമധ്യത്തിലെ ജോസ് ആലുക്കാസ് ജുവലറിയുടെ ക്യാമറയിൽ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് പത്തോടെയാണ് നഗരമധ്യത്തിൽ ടിബി റോഡിൽ അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേയ്ക്കു പോയ കെഎസ്ആർടിസിബി ബസാണ് അപകടത്തിനിടയാക്കിയത്.
തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കടന്നു വരുമ്പോൾ റോഡരികിലൂടെ നടന്നു വരുന്നയാൾ ബസിന് അടിയിലേയ്ക്കു ചാടുകയായിരുന്നുവെന്ന് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
എന്നാൽ, ഇയാൾ ബസിന് അടിയിലേയ്ക്കു ചാടിയ വിവരം ഡ്രൈവർ അറിഞ്ഞത് പോലുമില്ല. ഇദ്ദേഹം ബസ് ഓടിച്ച് സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്നു. യാത്രക്കാർ വിവരം അറിയിച്ചതോടെയാണ് സ്റ്റാൻഡിൽ ബസ് നിർത്തിയത്. ഇതിനോടകം തന്നെ അപകട വിവരം അറിഞ്ഞ് പൊലീസും സ്റ്റാൻഡിൽ എത്തിയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha






















