ലൈഫ് മിഷനിലൂടെ നടന്നത് 3 മില്യൺ ദിർഹത്തിന്റെ കോഴയിടപാട് നടന്നു; ചോദ്യം ചെയ്യലിനായി വേണ്ടിയാണ് പോകുന്നത്; ഉള്ള സത്യങ്ങളെല്ലാം പുറത്തേക്ക് വരും; സ്വർണ്ണക്കടത്ത് കേസായാലും ലൈഫ് മിഷൻ കോഴ കേസായാലും അതിൽ ഇടപെട്ടിട്ടുള്ള എല്ലാ പ്രതികളും വെളിയിൽ വരും; തുറന്നടിച്ച് സ്വപ്ന സുരേഷ്

ലൈഫ് മിഷനിലൂടെ നടന്നത് 3 മില്യൺ ദിർഹത്തിന്റെ കോഴയിടപാട് നടന്നു , സ്വർണ്ണക്കടത്ത് കേസ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണൻ പക്ഷപാതപരമായ നിലപാടുള്ളയാളായിരുന്നു . ഇഡി ചോദ്യം ചെയ്യലിനെത്തിയ സ്വപ്ന സുരേഷ് പറഞ്ഞത് നടുക്കുന്ന കാര്യങ്ങൾ. സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ സിബിഐ ചോദ്യം ചെയ്ത കേസാണ്. 2021 ഇ ഡി ഈ ഒരു കേസ് എടുത്തിരുന്നു. അപ്പോൾ തന്നെ ഇഡി സമൻസ് അയച്ചിരുന്നു.
ഞാൻ ചോദ്യം ചെയ്യലിനായി വേണ്ടിയാണ് പോകുന്നത്. അവിടെ ചെന്നാൽ മാത്രമേ എന്താണ് ചോദിക്കുന്നത് എന്ന് അറിയാൻ സാധിക്കുകയുള്ളൂ .ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുക. ഇപ്പോഴും പ്രതീക്ഷയോടെയാണ് താൻ നിൽക്കുന്നത് .ഉള്ള സത്യങ്ങളെല്ലാം പുറത്തേക്ക് വരും എന്ന് തന്നെയാണ് കരുതുന്നത് ആ പ്രതീക്ഷയോടെയാണ് ചോദ്യം ചേലിനായി പോകുന്നത്.സ്വർണ്ണക്കടത്ത് കേസ് ആയാലും ലൈഫ് മിഷൻ കോഴ കേസ് ആയാലും അതിൽ ഇടപെട്ടിട്ടുള്ള എല്ലാ പ്രതികളും വെളിയിൽ വരും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത്.
അകത്തു കയറി പുറത്തിറങ്ങിയതിനു ശേഷം ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാം എനിക്കും സരിത്തിനും സമൻസ് വന്നിട്ടുണ്ട്. വേറെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കറിയില്ല. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ വന്നിട്ടുണ്ടായിരിക്കാം. ഏകദേശം മൂന്നു കോടിയുടെ കോഴി ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇതെല്ലാം ഞാൻ അകത്തു പോയി പറയേണ്ടതാണ് അപ്പൊ അതിനെക്കുറിച്ച് പുറത്ത് പ്രതികരിക്കുന്നത് എത്തിക്സിനെ എതിരാണ് അതുകൊണ്ട് കൂടുതൽ ഒന്നും പ്രതികരിക്കുന്നില്ല എന്നും സ്വപ്നപറഞ്ഞു.
https://www.facebook.com/Malayalivartha
























