ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി പണം കിട്ടിയ കാര്യം തനിക്കറിയാം; ഇക്കാര്യത്തിൽ തെളിവുകൾ അന്വേഷണ സംഘത്തിന് നൽകും; എം ശിവശങ്കറിനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്

ലൈഫ് മിഷനിനുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യം ചെയ്യലിനായി സ്വപ്‍ന സുരേഷിനെയും സരിത്തിനെയും വിളിപ്പിച്ചിരുന്നു, ഇപ്പോൾ ഇതാ ചോദ്യം ചെയ്യലിനെത്തിയ സരിത്ത് നിർണായകമായ തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്. ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി പണം കിട്ടിയ കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തിൽ തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്ന് പി.ആര്‍ സരിത്ത് വ്യക്തമാക്കി.
അക്ഷരാർത്ഥത്തിൽ ശിവശങ്കറിനെ ഞെട്ടിക്കുന്ന പ്രതികരണമാണ് പി.ആര്‍ സരിത്ത് നടത്തിയിരിക്കുന്നത്. അതേസമയം ലൈഫ് മിഷനിലൂടെ നടന്നത് 3 മില്യൺ ദിർഹത്തിന്റെ കോഴയിടപാട് നടന്നു , സ്വർണ്ണക്കടത്ത് കേസ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണൻ പക്ഷപാതപരമായ നിലപാടുള്ളയാളായിരുന്നു . ഇഡി ചോദ്യം ചെയ്യലിനെത്തിയ സ്വപ്ന സുരേഷ് ഇത്തരത്തിൽ നിരവധി തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു.
സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ സിബിഐ ആൾറെഡി ചോദ്യം ചെയ്ത കേസാണ്. 2021 ഇ ഡി ഈ ഒരു കേസ് എടുത്തിരുന്നു. അപ്പോൾ തന്നെ ഇഡി സമൻസ് അയച്ചിരുന്നു. ഞാൻ ചോദ്യം വേണ്ടിയാണ് പോകുന്നത്. അവിടെ ചെന്നാൽ മാത്രമേ എന്താണ് ചോദിക്കുന്നത് എന്ന് അറിയാൻ സാധിക്കുകയുള്ളൂ.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുക. ഇപ്പോഴും പ്രതീക്ഷയോടെയാണ് താൻ നിൽക്കുന്നത് .ഉള്ള സത്യങ്ങളെല്ലാം പുറത്തേക്ക് വരും എന്ന് തന്നെയാണ് കരുതുന്നത് ആ പ്രതീക്ഷയോടെയാണ് ചോദ്യം ചേലിനായി പോകുന്നത്.സ്വർണ്ണക്കടത്ത് കേസ് ആയാലും ലൈഫ് മിഷൻ കോഴ കേസ് ആയാലും അതിൽ ഇടപെട്ടിട്ടുള്ള എല്ലാ പ്രതികളും വെളിയിൽ വരും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത്.
അകത്തു കയറി പുറത്തിറങ്ങിയതിനു ശേഷം ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാം എനിക്കും സരിത്തിനും സമൻസ് വന്നിട്ടുണ്ട്. വേറെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കറിയില്ല. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ വന്നിട്ടുണ്ടായിരിക്കാം. ഏകദേശം മൂന്നു കോടിയുടെ കോഴി ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇതെല്ലാം ഞാൻ അകത്തു പോയി പറയേണ്ടതാണ് അപ്പൊ അതിനെക്കുറിച്ച് പുറത്ത് പ്രതികരിക്കുന്നത് എത്തിക്സിനെ എതിരാണ് അതുകൊണ്ട് കൂടുതൽ ഒന്നും പ്രതികരിക്കുന്നില്ല എന്നും സ്വപ്ന പറഞ്ഞു.
https://www.facebook.com/Malayalivartha
























