Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ലീഗിന് സമനില വിട്ടു  ബുള്‍ഡോസര്‍ പൊളിച്ചടുക്കുന്നു PFI ലിസ്റ്റില്‍ പോലീസിന് കേന്ദ്രത്തിന്റെ കടുംവെട്ട്..

23 JANUARY 2023 04:00 PM IST
മലയാളി വാര്‍ത്ത

 പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നഷ്ടം ഈടാക്കാനായി കേരള പോലീസ് പ്രതിപട്ടികയില്‍ ചേര്‍ത്ത വ്യക്തികളില്‍ പലരും നിരപരാധികളാണെന്ന വിവരം പുറത്തു വന്നതോടെ പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്രമാണോ കേരള മാണോയെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. കേരള പോലീസ് തയ്യാറാക്കിയ പ്രതിപട്ടികയില്‍ മുസ്ലീംലീഗിലെ പ്രധാന പ്രവര്‍ത്തകരുടെ വസ്തുക്കളും വീടും വാഹനവുമൊക്കെ ജപ്തിചെയ്ത വിവരങ്ങളാണ് പുറത്തു വരുന്നത് . നെഞ്ചത്തടിയും നിലവിളിയുമായി പലരും ജില്ല ഭരണകൂടത്തിന്റെ കനിവിനായി കാത്തിരിക്കുകയാണ്.

പോലീസ് നല്കിയ ലിസ്റ്റിലുള്ള വ്യക്തികളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജ്പ്തി ചെയ്തു നല്കാനുള്ള അവകാശം മാത്രമാണ് റവന്യൂ അധികൃതര്‍ക്കുള്ളൂ. ജപ്തി ചെയ്യേണ്ട വ്യക്തികളുടെ പേരും വിലാസവും നല്കിയത് ആഭ്യന്തര വകുപ്പാണ്. കേരളത്തിലാകമാനം 3785 പേരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനാണ് ആഭ്യന്തര വകുപ്പ് റവന്യും വകുപ്പിന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് നല്കിയിരിക്കുന്ന ഒരു പേരുകാരനേയും ഒഴിവാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിയില്ല. എന്നാല്‍ പോലീസ് ഇത്തരത്തില്‍ പ്രതിപട്ടികയില്‍ കിട്ടിയ വിലാസങ്ങള്‍ തട്ടികൂട്ടി കേസെടുക്കുകയായിരുന്നു. സാധാരണ രാഷ്ട്രീയ അക്രമമായി മാത്രം ഈ കേസ് ഒതുങ്ങുമെന്ന കണക്ക് കൂട്ടലിലായിരുന്നു പോലീസ് .

എന്നാല്‍ ഹൈക്കോടതി കര്‍ശന ഇടപെടലും, നഷ്ടം ഈടാക്കി കിട്ടണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ശക്തമായ വാദവും സംഭവങ്ങള്‍ മാറ്റി മറിച്ചു. നാട്ടില്‍ അറിയപ്പെടുന്നവരും പൊതു കാര്യത്തിനായി നിരന്തരം പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരേയും പോപ്പുലര്‍ ഫ്രണ്ട് എന്ന് ചാപ്പ കുത്തി കേസില്‍ പ്രതിയാക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചത് എവിടെ നിന്നാണെന്ന സംശയം സ്വഭാവികം.
പഞ്ചാത്ത് ഭരണ സമിതി അംഗങ്ങള്‍, പ്രസിഡന്റുമാര്‍, മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള പ്രസ്താനങ്ങളുടെ നേതൃനിരയില്‍ നില്ക്കുന്നവര്‍ തുടങ്ങി പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാ്ത്തവരുടെ സ്വത്തുക്കളാണ് മലപ്പുറം , കോഴിക്കോട് ജില്ലകളിലായി കണ്ടുകെട്ടിയതില്‍ പലതും. ജപ്തി ചെയ്ത വസ്തുവകകള്‍ ആളുമാറിയെന്ന കാരണത്താല്‍ റവന്യൂ വകുപ്പിന് തിരിച്ചു നല്കാനാവില്ല. പോലീസ് എഫ് ഐ ആറില്‍ പ്രതിചേര്‍ക്കപ്പെട്ടവരും, ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്കിയവരുടെയും സ്വത്തുക്കളാണ് ജപ്തി ചെയ്തിരിക്കുന്നത്. ഇനി ആഭ്യന്തര വകുപ്പിനും അതില്‍ കൈകടത്താനാവില്ല.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടിയതായി കൂടുതല്‍ പരാതികളും ഉയര്‍ന്നിര്ക്കുന്നത് മലപ്പുറം കോഴി്കകോട് ജില്ലകളിലാണ്. തൃശൂര്‍ പഴയന്നൂരില്‍ ജപ്തി ചെയ്യപ്പെട്ട മൂന്നുനില കെട്ടിടത്തിന്റെ ഉടമ കലക്ടറേറ്റില്‍ പരാതി നല്‍കാന്‍ പോയ സമയത്തു വീട്ടിലും ജപ്തി നോട്ടിസ് പതിച്ചു. വരവൂര്‍ മുണ്ടനാട്ടുപീടികയില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണു പഴയന്നൂരിലെ കെട്ടിടം. ബാങ്കും കെഎസ്എഫ്ഇ അടക്കമുള്ള സ്ഥാപനങ്ങളും ഇവിടെ വാടകയ്ക്കു പ്രവര്‍ത്തിക്കുന്നുണ്ട്. പരിശോധന നടത്തിയതറിഞ്ഞു മുഹമ്മദിന്റെ ഭാര്യ സുബൈദ ശനിയാഴ്ച കലക്ടറേറ്റില്‍ പോയ സമയത്താണ് വീട്ടിലും ജപ്തി നോട്ടിസ് പതിച്ചത്. വിലാസം മാറിയതാണെന്നും തെറ്റു തിരുത്തുമെന്നും റവന്യു വിഭാഗം അറിയിച്ചതായി സുബൈദ പറഞ്ഞു. മുഹമ്മദ് മുസ്തഫ ഖത്തറിലാണ്. സംഘടനയുമായി ബന്ധമില്ലെന്നു സുബൈദ പറഞ്ഞു.

മലപ്പുറത്ത് മാറാക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമായ മുസ്ലിം ലീഗിലെ ടി.പി.സജ്‌നയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നോട്ടിസ് പതിച്ചു. എടരിക്കോട്ടും അങ്ങാടിപ്പുറത്തും കഴിഞ്ഞദിവസം ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. ലഭിച്ച രേഖകള്‍ പ്രകാരമാണു നടപടി പൂര്‍ത്തിയാക്കിയതെന്നും പരാതി സംബന്ധിച്ച് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നുമാണു തഹസില്‍ദാര്‍മാരുടെ വിശദീകരണം.
പരാതികളില്‍ റവന്യു വകുപ്പ് തല്‍ക്കാലം ഇടപെടാനിടയില്ല. ആഭ്യന്തരവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടും അപേക്ഷയും പരിഗണിച്ചായിരുന്നു ജപ്തി. ഇനി ഇതിന്മേലുള്ള വാദങ്ങളും എതിര്‍വാദങ്ങളും കോടതിയാകും പരിഗണിക്കുകയെന്നാണു സൂചന.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ആളുമാറി ജപ്തി നടപടി എടുത്തതില്‍ ആര്‍ക്കാണു വീഴ്ച പറ്റിയതെന്നു സര്‍ക്കാര്‍ മറുപടി പറയണമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് ലീഗ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ജപ്തി നടപടി നേരിടുന്നു.  തീവ്രവാദികളെ നേരിടാന്‍ നിയമപരമായ ഏതു വഴിയും സര്‍ക്കാരിനു സ്വീകരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല. മലപ്പുറത്ത് രണ്ടു ലീഗ് ജനപ്രതിനിധികളുടെ സ്വത്തു കണ്ടു കെട്ടാനാണു നീക്കം. അവരുടെ പേര് എങ്ങനെയാണു പട്ടികയില്‍ ഉള്‍പ്പെട്ടതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

പിഎഫ്‌ഐ ഹര്‍ത്താലിന്റെ പേരിലുള്ള ജപ്തി നടപടി ഉത്തരേന്ത്യന്‍ മോഡലിലാണെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി കുറ്റപ്പെടുത്തി.പോപ്പുലര്‍ ഫ്രണ്ടിനെ മുന്‍നിരയില്‍ നിന്ന് എതിര്‍ക്കുന്നവരാണു ലീഗുകാര്‍. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട അക്രമത്തില്‍ ജപ്തി ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ സിപിഎം ഇടത് പ്രവര്‍ത്തകരുടെ ആരുടെയും സ്വത്തുക്കളില്ലായെന്ന കാര്യവും ശ്രദ്ധേയമാണ്. അപ്പോള്‍ പോലീസ് ആളുമാറി കേസില്‍പെടുത്തിയതല്ലെന്ന വ്യക്തം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends