Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നായ്ക്കാട്ടം കഴുകിയാല്‍ നന്നാവൂല ഇരട്ടചങ്ക് തകര്‍ത്ത കുറിപ്പ് പോലീസുകാരനെ പറപ്പിച്ചു.

23 JANUARY 2023 04:03 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം നാടുകടത്തുന്ന മോദി സ്‌റ്റൈലിലേയ്ക്ക് പിണറായി സര്‍ക്കാരും എത്തിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം കേരളത്തിലും നടക്കില്ലെന്ന സാഹചര്യമുണ്ടാക്കിയിരിക്കുന്നു. പിണറായിയേ സര്‍ക്കാരിനെയോ സിപിഎം നേതാക്കളെയോ വിമര്‍ശിച്ചാല്‍ പണി ഉടന്‍ കിട്ടുമെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പോലീസുകാരനെതിരെ കൈകൊണ്ട സര്‍ക്കാര്‍ നടപടി.
കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തില്‍ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് സര്‍ക്കാര്‍ നയം വ്യക്തമാക്കി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ യു.ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്നിനെയാണ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്.

സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക വിമര്‍ശനങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ സ്ഥിരമായി വേട്ടയാടപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഉമേഷ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളില്‍ എം.എ.ബേബിയും മുഖ്യമന്ത്രിയും അടക്കമുള്ളവരുടെ നിലപാടുകളെ വിമര്‍ശിച്ചാണ് മൂന്നു ദിവസം മുന്‍പ് ഉമേഷ് ഫെയ്‌സ്ബുക് കുറിപ്പിട്ടത്.


ഉമേഷ് വള്ളിക്കുന്നിന്റെ ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെയായിരുന്നു.

'നായ്ക്കാട്ടം കഴുകിയാ നന്നാവൂല' എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാന്‍ മെനക്കെട്ടാല്‍ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയില്‍ കോര്‍ക്കിട്ട് ഉള്ളില്‍ സൂക്ഷിച്ചിരുന്ന വിസര്‍ജ്യങ്ങള്‍ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി.

അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോള്‍ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കില്‍ പെട്ടത് പോലായി.. പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാന്‍ തമ്പ്രാക്കന്മാര്‍ തന്നെ ഇറങ്ങി.

അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു! ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയില്‍ താഴ്‌ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?

 വിദ്യാര്‍ത്ഥികളുടെ യൂണിഫോമായാലും, ആഹാരമായാലും എന്തുമാകട്ടെ ജാതി വിട്ടൊരു കളിയില്ലെന്നാണ് മലയാളി തെളിയിച്ചു കൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ജാതിവിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി സമരം നടത്തിയെന്നതും അതിനുത്തരവാദിയെന്ന് ആരോപിക്കപ്പെട്ട വ്യക്തി രാജിവെച്ചതും കേരളത്തിലാണെന്ന കാര്യം മറന്നു കൂട.സര്‍ക്കാരോ സ്വയം നവേത്ഥാന നായകരെന്ന നടിക്കുന്ന പാര്‍ട്ടിയോ ഇടത് ചിലവില്‍ അഭിപ്രായം പറയുന്ന എഴുത്തുകാരോ കോട്ടയം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നതിനെ കുറിച്ച് പ്രതികരിക്കുകയോ സമരക്കാരെ പിന്‍താങ്ങുകയോ ചെയ്തിട്ടില്ല. നാല്പത്തഞ്ച് ദിവസം പിന്നിട്ട സമരം ഒടുവില്‍ ജാതി വിവേചകന്റെ രാജിയോടെയാണ് സമാപിച്ചത്. എങ്കിലും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ക്യാമ്പസിനെ വിഷയങ്ങള്‍ അതേപടി നില്ക്കുകയാണ്.

ജാതി വിവേചനം ഇടതു സര്‍ക്കാര്‍ അംഗീകരിച്ചതായുള്ള സൂചനയോടെ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സിന്റെ ചെയര്‍മാര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു.  എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പക്ഷം താങ്ങിയെത്തിയ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെ സോഷ്യല്‍ മീഡിയ ചുരുട്ടി കൂട്ടുന്ന കാഴ്ചയാണുള്ളത്. അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ ഉയര്‍ത്തിയ ജാതിവാദമാണ് പിന്നീട് സമരത്തിന്റെ ഗതി മാറ്റിയത്.

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദത്തില്‍  ഇന്‍സ്റ്റുറ്റിയൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്ന് എം.എ.ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ ജീവിതചുറ്റുപാടുകള്‍ക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അദ്ദേഹം. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണെന്നും എം.എ.ബേബി സോഷ്യല്‍ മീഡയിയില്‍ കുറിച്ചതിനെതിരെയാണ് ഉമേഷ് വള്ളിക്കുന്ന് മറുപടിയായി തന്റെ കുറിപ്പിട്ടത്. ഇതാണ് പോലീസ് തലപ്പത്തുള്ളവരെ ചൊടിപ്പിച്ചത്.

എം.എ.ബേബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധ സന്ദേശങ്ങളാണ് പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. ജാതി വാദം അരക്കിട്ടുറപ്പിക്കുന്ന സിപിഎം നേതാവാണ് ബേബി എന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ അധികവും. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചെങ്കിലും പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends