ജോലി കഴിഞ്ഞ് മടങ്ങവേ കേബിളിൽ കുടുങ്ങി ബെെക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ജോലി കഴിഞ്ഞ് മടങ്ങവേ കേബിളിൽ കുടുങ്ങി ബെെക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കൊച്ചി വെണ്ണലയിലാണ് സംഭവം. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
അനിൽകുമാറിനെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലേയ്ക്ക് ചാഞ്ഞുകിടക്കുകയായിരുന്ന കേബിളിൽ തട്ടി അനിൽ തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്കുണ്ട്. യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha

























