തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയില്‍ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയില്‍ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ 32 വയസുള്ള വിഷ്ണുവാണ് മരിച്ചത്.
പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച മുതല്‍ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. വീടിന്റെ കിണറില്‍ മൂടിയിരുന്ന വല മാറിക്കിടന്നതില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha

























