സ്വര്‍ണക്കടത്ത് കേസ് പ്രതിയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷിനെയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ സരിത്തിനെയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു

സ്വര്‍ണക്കടത്ത് കേസ് പ്രതിയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷിനെയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ സരിത്തിനെയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു.വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണക്കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്ന കേസിലാണ് ചോദ്യം ചെയ്തത്.
കരാര്‍ ലഭിക്കാനായി കോഴ നല്‍കിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിലാണ് കള്ളപ്പണം തടയല്‍ നിരോധന നിയമപ്രകാരം ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ കോഴയുടെ വിഹിതമാണെന്നാണ് ഇ.ഡി വിലയിരുത്തുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് വീണ്ടും ഇവരെ ചോദ്യം ചെയ്തത്.
"
https://www.facebook.com/Malayalivartha
























