കുപ്രസിദ്ധ ഗുണ്ടയായ സ്റ്റാമ്പര്‍ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍... നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതി

കുപ്രസിദ്ധ ഗുണ്ടയായ സ്റ്റാമ്പര്‍ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് മുട്ടല്‍മൂട് സ്വദേശിയായ അനീഷ്.
മുമ്പും അനീഷിനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടായിരുന്നു.. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളില്‍ പ്രതിയായി. ആ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha
























