തിരുവനന്തപുരം വര്‍ക്കലയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസം മുട്ടി മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം വര്‍ക്കലയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസം മുട്ടി മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം.
ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വീട്ടിലെത്തി പരിശോധന നടത്തി. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ ഒന്നേമുക്കാലിനാണ് വീടിന് തീപിടിച്ച് വര്‍ക്കല സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഹില്‍, മരുമകള്‍ അഭിരാമി, അഭിരമിയുടെ ആറ് മാസം പ്രായമായ മകന്‍ റയാന്‍ എന്നിവര്‍ മരിച്ചത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിന് പിന്നാലെയാണ് വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് പ്രതാപന്റെ മൂത്ത മകന്‍ രാഹുല്‍ ഒന്നരമാസം മുമ്പ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന വിലയിരുത്തലാണ് പൊലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നാണ് വൈദ്യുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്.
"
https://www.facebook.com/Malayalivartha
























