തത്തയെ എടുക്കാനായി തെങ്ങില്‍ കയറിയ വിദ്യാര്‍ഥി താഴേക്ക് വീണു... ഉടന്‍ സുഹൃത്തുക്കളും സമീപവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തത്തയെ എടുക്കാനായി തെങ്ങില്‍ കയറിയ വിദ്യാര്‍ഥി താഴേക്ക് വീണു... ഉടന്‍ സുഹൃത്തുക്കളും സമീപവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ സുനില്‍ നിഷ ദമ്പതികളുടെ മകന്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ (17) ആണ് മരിച്ചത്. പുല്ലുകുളങ്ങര -കൊച്ചിയുടെ ജെട്ടി റോഡില്‍ ഷാപ്പ് മുക്കിന് വടക്ക് വശമുള്ള പറമ്പിലെ തെങ്ങില്‍ കയറിയപ്പോള്‍ മടല്‍ ഭാഗം വെച്ച് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍.
ആംബുലന്‍സ് വരുത്തി ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും, സമീപവാസികളും ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മുതുകുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha

























