അതീവ ബുദ്ധിമാൻ! പീഡനക്കേസിൽ നിന്ന് ഊരാൻ പ്ലസ്ടൂകാരിയെ വിവാഹം കഴിച്ചു: ശൈശവ വിവാഹം കഴിച്ച വരനെയും, ഒത്താശ ചെയ്ത ഉസ്താദിനെയും അറസ്റ്റ് ചെയ്ത് പോലീസ്...

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹം പീഡിപ്പിച്ച യുവാവുമായി നടത്തി കുടുംബം. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ്, വിവാഹം കഴിച്ച അല്‍ അമീര്‍ എന്നിവര്‍ പിടിയിലായി. ഒത്താശ ചെയ്ത ഉസ്താദ് അന്‍വര്‍ സാദത്തും അറസ്റ്റില്‍. ശൈശവ വിവാഹം നടത്തിയ ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഡിസംബര്‍ 18 നായിരുന്നു വിവാഹം. പീഡനക്കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം കേസ് ഒഴിവാക്കാനുള്ള മാർഗം എന്ന നിലയിലാണ് കുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.
നാലു മാസം മുൻപ് പെൺകുട്ടിക്ക് മൊബൈൽഫോൺ നൽകി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ച കേസിൽ പനവൂർ സ്വദേശി അൽ അമീർ(23) ആണ് മുഖ്യപ്രതി. അതിജീവിതയും ഇയാളും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതൻ അൻസർ, പെൺകുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് സി.ഐ. സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു.
പ്ളസ്‌വൺ വിദ്യാർഥിയായ പെൺകുട്ടിയുമായി മലപ്പുറത്തേക്ക് നാലുമാസം മുൻപ് അൽ അമീർ നാടുവിട്ടപ്പോൾ വീട്ടുകാർ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് അറസ്റ്റ് ഭയന്ന് ഇയാൾ പെൺകുട്ടിയെ തിരിച്ചു വീട്ടിലാക്കി.
എന്നാൽ, പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുൻപരാതിയിൽ പോലീസ് ഇയാളെ നെടുമങ്ങാട്ടെ സ്വന്തം വീട്ടിൽനിന്ന് അറസ്റ്റുചെയ്തു. പിന്നീട് കേസ് നടക്കുന്നതിനിടെ ഈ മാസം 18-ന് പ്രതിയെക്കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
നാട്ടുകാരാണ് ഈ വിവരം പോലീസിൽ അറിയിച്ചത്. കല്യാണം കഴിച്ചാൽ തന്റെ പേരിലുള്ള കേസ് അവസാനിക്കുമെന്ന് പ്രതി കരുതിയതായി പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അൽ അമീർ അറസ്റ്റിലായത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























