Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അമ്മയേയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിമൂന്നുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്‍റെ പാടുകള്‍ കണ്ടെത്തി: ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഭർത്താവ് ഊട്ടിയിലേക്ക് ടൂർ പോയതിന് പിന്നാലെ എന്ത് സംഭവിച്ചെന്ന് അറിയാതെ കുടുംബം: നാരായണിക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി സൂചനകൾ...

24 JANUARY 2023 10:14 AM IST
മലയാളി വാര്‍ത്ത

മലയോരത്തെ നടുക്കി അമ്മയുടെയും മകളുടെയും മരണം. സംഭവം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും മരണകാരണം എന്താണെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കളും, അന്വേഷണ സംഘവും. കുണ്ടംകുഴി പെട്രോൾ പമ്പിന് സമീപത്തെ നാരായണി (45), മകളും കുണ്ടംകുഴി ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിനിയുമായ ശ്രീനന്ദ (13) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്‍റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഭർത്താവ് ചന്ദ്രൻ വിദ്യാർഥികളെയും കൂട്ടി ദിവസങ്ങൾക്ക് മുമ്പ് ഊട്ടിയിലേക്ക് ടൂർ പോയിരുന്നു. ഭാര്യ നാരായണിയെ ഞായറാഴ്ച ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാൽ ബന്ധുവായ സുജിയെ വീട്ടിൽ ചെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇവർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനന്ദ വീട്ടിനകത്തെ കിടപ്പ് മുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നാരായണിയെ വീടിന് പിറകിലെ ജനൽ കമ്പിയിൽ നൈലോൺ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

നാരായണി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുമ്പ് ഇവർ മകളെ കൊലപ്പെടുത്തിയതാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ശ്രീനന്ദയുടെ മരണം സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിലാണ് പൊലീസ്. വിഷമോ മറ്റോ നൽകിയതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മൂക്കിൽ നിന്നും വായിൽ നിന്നും ചെറിയ രീതിയിൽ നുര വന്നിരുന്നു.

 

മൃതദേഹങ്ങൾ ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഊട്ടിയിലായിരുന്ന ഭർത്താവ് ചന്ദ്രൻ വിവരമറിഞ്ഞ് തിങ്കളാഴ്ച പുലർചെ തന്നെ നാട്ടിലെത്തിയിരുന്നു. എന്തെങ്കിലും കുടുംബ പ്രശ്‌നം ഉള്ളതായും വിവരമില്ല. നാരായണിക്ക് ചെറിയ രീതിയിലുള്ള മാനസിക സമ്മർദം ഉള്ളതായി പറയുന്നു.

 ഇത് മാത്രമാണ് മരണം സംബന്ധിച്ച് പൊലീസിന് ലഭിച്ച ഏക സൂചന. ആത്മഹത്യാ കുറിപ്പോ മറ്റെന്തെങ്കിലും കാര്യങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്രയും ക്രൂരമായ കടുംകൈക്ക് ഇവർ മുതിർന്നതിന്റെ കാരണം എന്താണെന്നാണ് ബന്ധുക്കളും നാട്ടുകാരും പരസ്പരം ചോദിക്കുന്നത്. നാരായണിയുടെ മൊബൈൽ ഫോൺ പൊലീസ് ബന്തവസിൽ എടുത്തിട്ടുണ്ട്. മറ്റ് നടപടികൾക്ക് ശേഷം ഫോൺ വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends