കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദർശനം നടത്തും; ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങിയെന്ന് നാട്ടുകാർ

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. തുടർന്ന് പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പിടി സെവനെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും ഇനിയും മുക്തി ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങിയിരുന്നു. തുടർന്ന് തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. ഇതോടെ ആർആർടി എത്തിയാണ് ഒറ്റയാനെ തുരുത്തിയത്.
ഈ സാഹചര്യത്തിൽ ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെഇപ്പോഴത്തെ ആവശ്യം. പിടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.
https://www.facebook.com/Malayalivartha


























