ഇൻസ്റ്റാഗ്രാം പ്രണയത്തിൽ വീഴ്ത്തിയത് നാല് മാസം മുമ്പ്: കുണ്ടറ സെന്റ് സെബാസ്റ്റിൻ പള്ളിക്ക് അടുത്തുള്ള കുരിശടിക്ക് സമീപമെത്തി പെൺകുട്ടിക്ക് മോതിരം കൈമാറി, താലി ചാർത്തി, പരസ്പ്പരം ഹാരം ചാർത്തി വീട്ടിലേയ്ക്ക് മടങ്ങി: വിവാഹം കഴിഞ്ഞെന്ന് വീട്ടുകാരെ അറിയിച്ച് കൂടെ ഇറങ്ങി ചെല്ലാൻ ജസീറിന്റെ താക്കീത്: സമ്മതിക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഒളിച്ചോട്ടം...

പ്ലസ് വൺ വിദ്യാർഥിനിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പെരുമാതുറ വലിയവിളാകംവീട്ടിൽ ജസീർ (26), വിതുര തൊളിക്കോട് കുന്നുംപുറത്തുവീട്ടിൽ എസ്.നൗഫൽ (27), പെരുമാതുറ വലിയവിളാകംവീട്ടിൽ നിഹാസ് (20) എന്നിവർ അറസ്റ്റിലായിരുന്നു.
നാല് മാസം മുമ്പാണ് ജസീർ കൊല്ലം കുണ്ടറ സ്വദേശിനിയായ പതിനാറുകാരിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതും പ്രണയാഭ്യർത്ഥന നടത്തിയതും. 20ന് ജസീറും സുഹൃത്തും കുണ്ടറ സെന്റ് സെബാസ്റ്റിൻ പള്ളിക്ക് അടുത്തുള്ള കുരിശടിക്ക് സമീപമെത്തി പെൺകുട്ടിക്ക് മോതിരം കൈമാറി.
പരസ്പരം മാലയും ചാർത്തിയശേഷം വീടുകളിലേക്ക് മടങ്ങി. അന്ന് രാത്രി ജസീർ പെൺകുട്ടിയെ ഫോണിൽ വിളിച്ച് വീട്ടുകാരുമായി സംസാരിച്ച ശേഷം തനിക്കൊപ്പം വരണമെന്ന് പറഞ്ഞു. വീട്ടുകാർ സമ്മതിക്കില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ ഇരുവരും നാടുവിടാൻ തീരുമാനിച്ചു. തൊട്ടടുത്ത ദിവസം വൈകിട്ട് മൂന്ന് മണിയോടെ ജസീർ സുഹൃത്തായ നൗഫലിനൊപ്പം നിഹാസിന്റെ കാറിൽ കുണ്ടറയിലെത്തി പെൺകുട്ടിയുമായി പാലോടുള്ള നൗഫലിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
ജസീറിനൊപ്പം പോകുന്ന വിവരം പെൺകുട്ടി കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ബന്ധുക്കൾ അന്വേഷിതോടെ ജസീറിന്റെ വിവരം കൂട്ടുകാരി ബന്ധുക്കൾക്ക് കൈമാറി. ജസീറിനെ കണ്ടെത്തി പെൺകുട്ടിയെ മടക്കിക്കൊണ്ടുവരാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്,കുണ്ടറ സ്റ്റേഷനിൽ പരാതി നൽകി. ജസീറിന്റെ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലോടുള്ളതായി കണ്ടെത്തിയത്.
22ന് രാവിലെ ഏഴ് മണിയോടെ പൊലീസ് പെൺകുട്ടിയേയും ജസീറിനെയും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. ജസീർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്നേദിവസം രാത്രിതന്നെ നിയാസിനെയും നൗഫലിനെയും പിടികൂടിയത്.
ജസീർ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പാലോടുള്ള സുഹൃത്തിന്റെ വീട് രണ്ട് ദിവസത്തേക്ക് തരപ്പെടുത്തി കൊടുത്തത് നൗഫലാണ്. ജസീറും പതിനാറുകാരിയും എത്തിയപ്പോഴേക്കും നൗഫലിന്റെ സുഹൃത്ത് മറ്റൊരു വീട്ടിലേക്ക് മാറിയെന്നാണ് ഇപ്പോഴുള്ള വിവരം. എന്നാൽ,വീട്ടടുമയ്ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വധശ്രമം,മോഷണം എന്നീ കേസുകളിൽ പ്രതിയാണ് ജസീർ.
നൗഫലിനെനെതിരേ പത്തിലേറേ ക്രിമിനൽ കേസുകളുമുണ്ട്. പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചതിനും, പീഡനത്തിന് വാടക വീട് എടുത്തതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മൂന്ന് പ്രതികൾ മാത്രമാണ് പങ്കാളികളായിട്ടുള്ളതെന്നാണ് വിവരം. കഴിഞ്ഞ പതിനെട്ടാം തീയതി മുതൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
ഇത് സംബന്ധിച്ച് കിട്ടിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി. സമൂഹ മാധ്യമ അക്കൗണ്ടുകൾ അടക്കം പോലീസ് പരിശോധിച്ചു. അപ്പോഴാണ് തിരുവനന്തപുരം സ്വദേശി ജെസീറുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നൗഫൽ നിയാസ് എന്നിവർ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിക്കുകയായിരുന്നു. പാലോട് ഉള്ള വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം പെൺകുട്ടിയെ പീഡനത്തിനിരയാക്കി. അതിനു ശേഷം ഇന്നലെയാണ് മൂന്ന് പ്രതികളെയും പോലീസ് പിടികൂടിയത്.
ജെസീറിന്റെ പേരിൽ നാല് കേസുകൾ നിലനിന്നിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് നിയാസ് എന്ന് പറയുന്ന വ്യക്തി. നിയാസിന്റെ പേരിൽ പത്തിലധികം കേസുകൾ ഉണ്ടെന്നാണ് വിവരം. കുണ്ടറ വീടിനു സമീപമുള്ള പള്ളിയുടെ അടുത്ത് വച്ചാണ് പ്രതികൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























