Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോള്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലെക്‌സുകള്‍ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണ്' - രോഷത്തോടെയുള്ള ഗണേഷിന്റെ വാക്കുകള്‍ക്ക് കയ്യടിച്ച എംഎല്‍എമാരുമുണ്ട്.

24 JANUARY 2023 01:43 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ചതും വേട്ടയാടിയതുമായ സോളാര്‍ കേസിലെ നായിക സരിത നായരെ കോണ്‍ഗ്രസ് ഫീല്‍ഡിലേയ്ക്കിറക്കിയത് സാക്ഷാല്‍ ഗണേഷ് കുമാറായിരുന്നു. സരിതിയും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം  ഗണേഷ് കുമാറാണെന്ന കാര്യം എല്ലാവര്‍ക്കുമറിയുന്നതാണ്. . എന്നിട്ടും ഭരണത്തില്‍ പങ്കാളിയാകാനുളള അതിമോഹം കൊണ്ട് ഗണേഷ് എന്‍ഡിഎഫ് പാളയത്തിലായി.എന്നാല്‍ നിയമസഭ സമ്മേളനത്തിന് മുന്നോടിയായി നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഒരു എംഎല്‍എ എന്ന നിലയില്‍ ഗണേഷ് കുമാര്‍ പൊട്ടിതെറിച്ചത് രണ്ടും കല്പിച്ചാണ്. എല്‍ഡിഎഫില്‍ നിന്ന് പുറത്തു ചാടാനുള്ള വഴികള്‍ ഗണേഷ് ആലോചിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെടുന്നു. എന്‍ എസ് എസും പെരുന്നയും അതിനായി ഗണേശിനെ നിര്‍ബന്ധിക്കുന്നോയെന്ന കാര്യത്തിലും സംശയമുയര്ുന്നുണ്ട്.

സിപി ഐ ഉള്‍പ്പടെയുള്ള മറ്റ് ഘടക കക്ഷികള്‍ ഗണേഷിന്റെ ധര്‍മ്മസങ്കടത്തെ കൈയ്യടിച്ചും വിസിലടിച്ചും പ്രോത്സാഹിപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം.ഭരണപക്ഷ എംഎല്‍എമാരെപ്പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ കെ.ബി.ഗണേഷ്‌കുമാറിന്റെ രൂക്ഷവിമര്‍ശനത്തിന് മറുപടി പറയാന്‍ നേതാക്കള്‍ക്കായില്ല. തുറന്നുപറയുന്നതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ അതു ചെയ്‌തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിട്ടത്

'കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ് എങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ എന്ത് വികസനമാണ് നടക്കുന്നത് ഗണേഷ് കുമാര്‍ യോഗത്തില്‍ ചോദിച്ചു.കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോള്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലെക്‌സുകള്‍ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണ്' - രോഷത്തോടെയുള്ള ഗണേഷിന്റെ വാക്കുകള്‍ക്ക് കയ്യടിച്ച  എംഎല്‍എമാരുമുണ്ട്.
ഗണേഷിന്റെ വാക്കുകള്‍ കൈവിട്ടു പോകുന്നതായി മനസിലാക്കി  പാര്‍ലമെന്ററിപാര്‍ട്ടിക്കു നേതൃത്വം കൊടുക്കുന്ന മന്ത്രി കെ.രാധാകൃഷ്ണനും മുന്‍മന്ത്രി ടി.പി.രാമകൃഷ്ണനും അസ്വസ്ഥരായെങ്കിലും 'ഇവിടെ അല്ലാതെ മറ്റെവിടെയാണു പറയേണ്ടത്' എന്നായിരുന്നു ഗണേഷിന്റെ പ്രതികരണത്തോടെ അവരെ അടക്കിയിരുത്തി.

പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരായെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. എംഎല്‍എമാര്‍ക്ക് മണ്ഡലത്തില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികള്‍ക്കു കാലതാമസം നേരിടുന്നു. മന്ത്രി നല്ലയാള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല'' ഗണേഷിന്റെ വാക്കുകളില്‍ നേതാക്കള്‍ അസ്വസ്ഥരായെങ്കിലും പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടാണ് വേദി വിട്ടത്. തന്റെ അഭിപ്രായം  എവിടെയും പറയുമെന്ന്ും ,പറയാനുള്ള കാര്യങ്ങള്‍ ഈ വേദിയില്‍ അല്ലാതെ എവിടെ പറയുമെന്നും ചോദിച്ച. ഗണേഷിനെ പിന്തുണച്ച് സിപിഐ എംഎല്‍എമാരും പി.വി.ശ്രീനിജന്‍ എംഎല്‍എയും രംഗത്തുവന്നതോടെ സിപിഎം എംഎല്‍ എ മാര്‍ വിയോജിപ്പും പ്രകടിപ്പിച്ചു.

കിഫ്ബി വഴി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിറുത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബജറ്റ് വിഹിതത്തിനായി അപേകഷിക്കുമ്പോള്‍ എംഎല്‍എ മാര്‍ കിഫ്ബി ഫണ്ടിനായി ആവശ്യപ്പെടെണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നേരത്തെ അറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ ഗണേഷ് കുമാറിന്റെ പൊട്ടിതെറിയില്‍ വ്യക്തമായ രാഷ്ട്രീയം കാണുന്നവരുമുണ്ട്. പെരുന്നയിലെ നായര്‍ സാമ്രാജ്യത്തിന്റെ അനുഗ്രഹത്തിലാണ് ഗണേഷ് കുമാര്‍ ഒരോതവണ എംഎല്‍എയും മന്ത്രിയുമൊക്കെ ആയത്. എന്നാല്‍ പെരുന്നയും എന്‍ എസ് എസും ഇപ്പോള്‍ ശശി തരൂരിനെ ഉയര്‍ത്തി കാട്ടി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇനി എന്‍ഡിഎഫില്‍ തന്റെ ഭാവി സുരക്ഷിതമല്ലെന്ന് ഗണേഷിന് തോന്നുന്നത് സ്വാഭാവികമാണ്.  യുഡിഎഫിനോടൊപ്പെം നിന്നപ്പോള്‍ നടത്തിയതിന്റെ പത്തിലൊരു ശതമാനം വികസനം മാത്രമേ മണ്ഡലത്തില്‍ നടത്താന്‍ കഴിയുന്നുള്ളൂവെന്ന വിവരവും ഗണേഷ് പങ്കുവെച്ചിട്ടുണ്ട്. ഭരണ കക്ഷിയിലെ എംഎല്‍എമാര്‍ തന്നെ സര്‍ക്കാരില്‍ ഒന്നും നടക്കുന്നില്ലെന്നും വികസനം ഫളക്‌സ് ബോര്‍ഡിലൂടെ മാത്രമാണെന്നും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇടതുപക്ഷം കുറച്ചു കൂടെ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends