ഒറ്റപ്പാലത്ത് ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; 490 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി

ഒറ്റപ്പാലത്ത് ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. 490 ഗ്രാം ഹാഷിഷ് ഓയിലുമായാണ് രണ്ട് യുവാക്കൾ പൊലീസ് പിടിയിലായത്. സംഭവത്തിൽ ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ കോട്ടക്കൽ മന്നേൽ വീട്ടിൽ രാഹുൽ (24), കായംകുളം കണ്ടല്ലൂർ കല്ലുപുരയിൽ പ്രിൻസ് (24) എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവാക്കളെ പിടികൂടിയത്. കൂടാതെ പത്ത് ദിവസത്തിനിടെ ലഹരി വസ്തു ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണിതെന്ന് പോലീസ് പറയുന്നു.
രഹസ്യ വിവരത്തെ തുടർന്ന് ഒറ്റപ്പാലം പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. ഒറ്റപ്പാലം സി.ഐ. എം.സുജിത്ത്, എസ്.ഐ. പ്രവീൺ, സിവിൽ പൊലീസ് ഓഫീസർ രാമദാസ്, രാകേഷ്, സുധീഷ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എ.എസ്.ഐ വി.എ. ജോസഫ്, സജി, അനീസ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























