Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പനയ്ക്കോട് സ്വദേശിനി ഇരുപത്തിയൊന്ന് വയസുള്ള ആശ മോഹന്റെ മരണം; എങ്ങുമെത്താതെ അന്വേഷണം; പെൺകുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാതെ പോലീസ്

24 JANUARY 2023 05:05 PM IST
മലയാളി വാര്‍ത്ത

പനയ്ക്കോട് സ്വദേശിനി ഇരുപത്തിയൊന്ന് വയസുള്ള ആശ മോഹന്റെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹതയാരോപിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ കേസ് വളരെ മന്ദഗതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത് കൃത്യമായി അന്വേഷിക്കപ്പെടുന്നില്ല എന്നൊരു ആരോപണം ശക്തമാവുകയാണ്. തീർച്ചയായിട്ടും ചിലർ ഇടപെട്ട് ഈ ഒരു കേസ് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. മരിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് എതിരെ നിരവധി ആൾക്കാർ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് .

പക്ഷേ ദൃക്സാക്ഷികളെ കിട്ടിയിട്ടില്ല എന്നൊരു ആരോപണമുയർത്തിയാണ് പോലീസ് അമ്മയ്‌ക്കെതിരെ കേസെടുക്കാതിരുന്നത്.മലയാളി വാർത്ത സംഘം അവിടെ എത്തിയപ്പോൾ നിരവധി നാട്ടുകാർ ഈ ഒരു വിഷയത്തിൽ അമ്മയ്ക്കെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . ഇത്തരത്തിൽ ആൾക്കാർ പ്രതികരിച്ചിട്ടും ദൃക്സാക്ഷികൾ ഇല്ല എന്നൊരു കാരണമാണ് അമ്മയ്ക്കെതിരെ കേസെടുക്കാതിരിക്കാൻ പോലീസ് ഉന്നയിക്കുന്നത് .ഈ മരിച്ച പെൺകുട്ടിയുടെ അമ്മ സിപിഎം പാർട്ടിയിൽ ഉൾപ്പെട്ട ഒരാളാണ് അതുകൊണ്ട് തന്നെ അത്തരത്തിൽ അമ്മയെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന ആരോപണം ശക്തമാണ്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം തന്നെയാണ് നടന്നത്. നമുക്കറിയാം നാട്ടുകാർ അടക്കമുള്ളവർ ൾക്കാംആശയുടെ അമ്മ സുജയുടെ പീഡനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ വലിയമല പൊലീസില്‍ പരാതി നല്‍കി. രാവിലെ ഒമ്പത് മണിയോടെയാണ് ആശയെ കിടപ്പ് മുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍ പെൺകുട്ടിയെ കാണപ്പെട്ടത്. സുജയുടെ ആദ്യവിവാഹത്തിലെ മകളാണ് ആശ. നിരന്തരം ആശയെ സുജ വഴക്ക് പറയുമായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് ആശയോട് സുജ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാവിലെ സുജയും ഭര്‍ത്താവും വീട്ടില്‍ നിന്ന് പുറത്തുപോയതിന് ശേഷമാണ് ആശയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

മുറിക്കുള്ളില്‍ കയറി കതക് അടച്ച ശേഷം തീക്കൊളുത്തി. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. പിന്നാലെ വലിയമല പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ആശയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണശേഷമാണ് നാട്ടുകാര്‍ സംശയമുന്നയിച്ച് രംഗത്ത് എത്തിയത്.

ആശ മരിക്കുന്നതിന് തലേദിവസം സുജയുമായി വഴക്ക് ഉണ്ടായാതായി ആശയുടെ സഹോദരങ്ങള്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞു. സുജയുടെ പീഡനം കാരണം കുട്ടി നേരത്തെയും വീട് വിട്ട് പോയിട്ടുണ്ട്. ഇതും നാട്ടുകാരില്‍ ദുരൂഹതയേറ്റി. ഇക്കാര്യം ആരോപിച്ചാണ് പതിനഞ്ചോളം നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ആശ കൗണ്‍സിലിങിന് പോയ ഡോക്ടറുടെയും മൊഴിയെടുക്കും.

ആത്മഹത്യയെന്ന് വീട്ടുകാര്‍ പറയുമ്പോള്‍, അമ്മയുടെ തുടര്‍പീഡനമാണ് അതിന് കാരണമെന്നാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്. ജീവനൊടുക്കുന്ന ദിവസം രാവിലെയും അമ്മ ക്രൂരമായി മർദ്ദിച്ചതായി സഹോദരന്‍ പറഞ്ഞതായും ആരോപണമുണ്ട്. ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങിയതോടെ സുജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൂട്ടപ്പരാതി നൽകുകയായിരുന്നു. രണ്ടാം വിവാഹത്തില്‍ സുജയ്ക്ക് രണ്ട് കുട്ടികളുണ്ട്.

ഈ കുട്ടികളെ നോക്കിയത് ആശയായിരുന്നു. ഇരുപത്തിയൊന്ന് വയസ്സിനുള്ളിൽ ആശ കൊടിയ ദുരിതമാണ് അനുഭവിച്ചതെന്ന് നാട്ടുകാരുടെ വാക്കുകളിൽ വ്യക്തമാണ്. സംഭവ ദിവസം ചെരുപ്പിൽ വെള്ളം വീണെന്ന് ആരോപിച്ചായിരുന്നു ആശയെ 'അമ്മ സുജ വഴക്ക് പറയുകയും മർദ്ദിക്കുകയും ചെയ്തത്. തൊഴിലുറപ്പ് സ്ഥലത്ത് വച്ച് പോലും ആളുകൾ കാൺകെ പെൺകുട്ടിയെ ഉപദ്രവിക്കുകയും, ഇളയ കുട്ടിയെ തൂക്കിയെടുത്ത് അടിക്കുന്നതും കണ്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. പിന്നീട് കുട്ടിയെ കൈയിൽ പ്ലാസ്റ്ററിട്ടാണ് കണ്ടതെന്ന് അയൽവാസി പറയുന്നു.

സ്ഥിരമായി സുജയുടെ ഉപദ്രവത്തിൽ ഭയന്ന് ആശ തനിക്ക് നേരിട്ട പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയാൻ തയ്യാറായിരുന്നില്ല. സുജയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസ് തേയ്ച്ച് മായ്ച്ച് കളയാൻ ശ്രമിക്കയായാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആശയ്ക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനും കുടുംബം ശ്രമിക്കുന്നതായി ഇവർ പറയുന്നു. ആശയെ നിരന്തരം മാനസികമായും ശാരീരികമായും ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. ചെരുപ്പിൽ വെള്ളം വീഴ്ത്തിയെന്ന കാരണം പറഞ്ഞായിരുന്നു അവസാനമായി ആശയെ മുടിയ്ക്ക് ചുറ്റിപ്പിടിച്ച് തല്ലിച്ചതച്ചത്.

ഇതിൽ മനംനൊന്താണെന്നു ആശ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു. പ്ലസ്ടൂ പഠനം കഴിഞ്ഞ് പെൺകുട്ടിക്ക് പഠിക്കാനുള്ള അവസരം പോലും കുടുംബം നിഷേധിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ് എപ്പോഴും 'അമ്മ വഴക്ക് പറഞ്ഞിരുന്നതായി ആശ തന്നോട് സങ്കടം പറഞ്ഞിരുന്നതായി കൂട്ടുകാരി പറയുന്നു.

ഒരു തവണ റെഡ്സ്ട്രീറ്റിൽ നിൽക്കണമെന്ന് പറഞ്ഞതായും ആശ സങ്കടം പങ്കുവച്ചു. അമ്മയുടെ നിരന്തര ഉപദ്രവവും അവഗണനയും കാരണം ആശ രണ്ട് വര്ഷം മുമ്പ് വീട് വിട്ട് ഇറങ്ങിയിരുന്നു. അന്ന് ആത്മഹത്യയ്ക്ക് മുതിർന്നതായും മുൻ പഞ്ചായത്ത് മെമ്പർ പറയുന്നു. പിന്നീട് പോലീസ് ഇടപെട്ട് സംസാരിച്ച് പെൺകുട്ടിയെ തിരികെ വീട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends