Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാക്കിക്കുള്ളിലെ ഗുണ്ടകളെ ഇനി അഴിയെണ്ണാം..വിജിലൻസ് കേസ് നേരിടുന്നവരിൽ ഡി ജി പി മുതൽ എ എസ്ഐ വരെ...എ.ഡി.ജി.പി മനോജ് എബ്രഹാമിനെതിരെയും കുരുക്ക്

24 JANUARY 2023 05:22 PM IST
മലയാളി വാര്‍ത്ത

കാക്കിക്കുള്ളിലെ ഗുണ്ടാ ബന്ധമുള്ള പൊലീസുകാരെ മൊത്തത്തിൽ പൂട്ടാൻ ഒരുങ്ങിയിരിക്കുകയാണ് നമ്മുടെ സർക്കാർ എന്ന് അറിയാമല്ലോ, അതിന്റെ ഭാഗമായി കേരളത്തിൽ ഒരുപാട് പൊലീസുകാരെ അതിൽ ഉന്നതരും ഉൾപ്പെടെ ഇപ്പോൾ സസ്പെൻഷനിലായ വീട്ടിലിരിക്കുകയാണ്, നാടിനെ സേവിക്കുന്ന പോലീസുകാർ തന്നെ , ജനങ്ങളെ ദ്രോഹിക്കുന്ന ഗുണ്ടകളോട് കൂട്ട് കൂടുന്ന വാർത്തകൾ ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത് , ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്, വിജിലൻസ് കേസ് നേരിടുന്നവരിൽ ഡി ജി പി മുതൽ എ എസ്ഐവരെ ഉൾപ്പെടുന്നുണ്ട് ,
മുൻ സർക്കാരുകളുടെ കാലത്ത് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് നേരിടുന്നവരിൽ മുതിർന്ന ഡി.ജി.പി മുതൽ എ.എസ്.ഐ വരെ. ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടറായ എ.ഡി.ജി.പി മനോജ് എബ്രഹാമിനെതിരെയും കേസുണ്ടെന്നതാണ് കൗതുകം.ഡി.ജി.പിയും സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ അന്വേഷണ വിഭാഗം തലവനുമായ ടോമിൻ തച്ചങ്കരിയാണ് മറ്റൊരു പ്രമുഖൻ. ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത്, മുൻ വിജിലൻസ് ഡയറക്ടറും റിട്ട.എ.ഡി.ജി.പിയുമായ ജേക്കബ് തോമസ്, എസ്.പി വേണുഗോപാൽ എന്നിവരാണ് മറ്റ് ഐ.പി.എസ് ഓഫീസർമാർ.തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണിത്.

ഗതാഗത കമ്മിഷണറായിരിക്കെ പാലക്കാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായ ശരവണനിൽ നിന്ന് ഒൻപത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഈ വർഷം ജൂലായിൽതച്ചങ്കരി വിരമിക്കും. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുമോയെന്ന് കണ്ടറിയണം.പാലക്കാട് ആർ.ടി.ഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതാണ് കേസിനാധാരം. ആർ.ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ശരവണന് വിശ്വാസ്യതയില്ലെന്ന് പറഞ്ഞാണ് തച്ചങ്കരിയെ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്. തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എങ്ങനെയെന്ന് ചോദിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുഅവിഹിത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് തച്ചങ്കരിക്കെതിരെ വിജിലൻസ് മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്. ഇതിൽ തച്ചങ്കരിക്കെതിരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. പക്ഷേ, തച്ചങ്കരി ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ആ അന്വേഷണം അന്തിമഘട്ടത്തിലാണ്.അവിവിഹിത സ്വത്ത് സമ്പാദനവും പദവി ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനും ട്രാൻസ് പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തിനും എസ്.പി വേണുഗോപാലിനുമെതിരായ കേസുകൾ.

ഇവയെല്ലാം വർഷങ്ങളായി വിജിലൻസ് കോടതികളുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്.മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ 2019ൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയെങ്കിലും സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതിയുടെയും 2010ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.മുൻ എസ്.പി വേണുഗോപാലിനെതിരെ 2021ൽ രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പൂർത്തിയായിട്ടില്ല. ഡിവൈ.എസ്.പി മാരായ എസ്.വൈ. സുരേഷ്, പി.ശശികുമാർ, സി.ഐമാരായ സുരേഷ് വി. നായർ, അയൂബ് ഖാൻ, അഡി. എസ്.ഐ സാബുമാത്യു, ഗ്രേഡ് എസ്.ഐ എസ്.ബിജു എന്നിവരാണ് കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ.ഏതായാലും പോലീസുമായുള്ള ഗുണ്ടാബന്ധങ്ങളുടെ കഥകൾ ഇങ്ങനെ ഓരോ ദിവസം കഴിയും തോറും പുറത്തു വരുന്നത് ജനങ്ങളെയും കൂടുതൽ ഞെട്ടിപ്പിക്കുകയാണ്, ഏതായാലും ഇത്തരക്കാരെ കുരുക്കാൻ അന്വേഷണവും തകൃതിയായി തന്നെ കേരളത്തിൽ നടക്കുന്നുണ്ട്,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends